Asianet News MalayalamAsianet News Malayalam

കർണാടകയിൽ സ്‌കൂൾ വിദ്യാർഥികളെ കൊണ്ട് ടോയ്‌ലറ്റ് കഴുകിച്ചു; പ്രിൻസിപ്പലിനെതിരെ പരാതിയുമായി വിദ്യാർഥിയുടെ പിതാവ്

പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ്.

karnataka school students forced to clean toilets complaint filed at police joy
Author
First Published Jan 14, 2024, 4:53 PM IST

ബംഗളൂരു:  കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ട് ടോയ്ലറ്റുകള്‍ കഴുകിച്ചതായും പ്രിന്‍സിപ്പലിന്റെ പൂന്തോട്ടം വൃത്തിയാക്കിച്ചതായും പരാതി. കല്‍ബുര്‍ഗിയിലെ മൗലാനാ ആസാദ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ കൊണ്ടാണ് പ്രിന്‍സിപ്പല്‍ സ്‌കൂള്‍ ടോയ്‌ലറ്റും പൂന്തോട്ടവും വൃത്തിയാക്കിച്ചത്. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയുടെ പിതാവാണ് പൊലീസിന് പരാതി നല്‍കിയത്. 

സ്‌കൂളിലെ വിദ്യാര്‍ഥികളെ സ്‌കൂളിലെ ടോയ്ലറ്റുകള്‍ വൃത്തിയാക്കാനും പ്രിന്‍സിപ്പലിന്റെ വസതിയില്‍ പൂന്തോട്ടം പണിയാനും നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും അടിയന്തര നടപടിയും വേണമെന്നാവശ്യപ്പെട്ട് കുട്ടികളില്‍ ഒരാളുടെ പിതാവ്, റോസ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനെ കണ്ട് സംഭവത്തില്‍ വിശദീകരണം ചോദിച്ചപ്പോള്‍ സ്‌കൂളില്‍ വേണ്ടത്ര ശുചീകരണ തൊഴിലാളികള്‍ ഇല്ലെന്നാണ് മറുപടി പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും റോസ പൊലീസ് അറിയിച്ചു.

19കാരിയായ ഗര്‍ഭിണിക്ക് നേരെ ബ്ലേഡും സ്‌ക്രൂ ഡ്രൈവറും ഉപയോഗിച്ച് ആക്രമണം; 20കാരന്‍ കാമുകന്‍ പിടിയില്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios