ബാജ്പേയി വൈല്‍ഡ് ലൈഫ് സാക്ച്വറിയിലെ വെള്ളക്കടുവയെ രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ ഏറ്റെടുത്തു. ഇത് സംബന്ധിച്ചിച്ച് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ബെല്ലാരി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ വെള്ളക്കടുവയുടെ സംരക്ഷണം ഏറ്റെടുത്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബെല്ലാരി ജില്ലയിലെ അടല്‍ ബിഹാരി ബാജ്പേയി സുവോളജിക്കല്‍ പാര്‍ക്കിലെ അര്‍ജുന്‍ എന്ന വെള്ളക്കടുവയുടെ സംരക്ഷണമാണ് കഴിഞ്ഞ ജൂണ്‍ 19ന് രാഹുല്‍‍ ഗാന്ധിയുടെ ജന്മദിനത്തില്‍ ബെല്ലാരിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. പാര്‍ക്കിന് 1,0000 രൂപയും സഹായമായി പ്രവര്‍ത്തകര്‍ കൈമാറി.

ബെല്ലാരി റൂറല്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി, ബാജ്പേയി വൈല്‍ഡ് ലൈഫ് സാക്ച്വറിയിലെ വെള്ളക്കടുവയെ രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ ഏറ്റെടുത്തു. ഇത് സംബന്ധിച്ചിച്ച് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Scroll to load tweet…

കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കര്‍ണാടകയിലെ മൃഗശാലകളില്‍ ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. അതിനാല്‍ തന്നെ ഇവിടെ നിന്നുള്ള വരുമാനവും ഇല്ലാതായി. ഇത് മൃഗപരിപാലനത്തെ ബാധിക്കുന്നതിനാല്‍ പുറത്തുനിന്നുള്ള ചിലവ് കണ്ടെത്തുകയാണ് മൃഗശാല അധികൃതര്‍. അതിനാല്‍ തന്നെ യൂത്ത്കോണ്‍ഗ്രസ് സഹായം വലിയ കാര്യമാണ് എന്നാണ് മൃഗശാല അധികൃതരും പറയുന്നത്.