ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് ബൻസാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെടിവയ്പോ മരണമോ ഉണ്ടായിട്ടില്ലെന്നും നേതാക്കളുടെ തടങ്കല്‍ ക്രമസമാധാനം നിലനിര്‍ത്താനാണെന്നും രോഹിത് ബൻസാൽ വിശദീകരിക്കുന്നു.

ജമ്മുകശ്മീരില്‍ ഈദ് ഗാഹുകള്‍ ഇത്തവണ എല്ലായിടത്തും സമാധാനപരമായി നടന്നുവെന്നും, അനിഷ്ട സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പറയുന്നു പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് ബൻസാൽ. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നുവെന്നും ജനങ്ങളുടെ സൗകര്യങ്ങള്‍ നോക്കുന്നതിനൊപ്പം ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് രോഹിത് ബൻസാൽ പറയുന്നു.

പ്രാദേശികമായി നിയന്ത്രണങ്ങള്‍ ആവശ്യമുള്ളിടത്ത് തുടരുമെന്ന് പറഞ്ഞ രോഹിത് ബൻസാൽ. ഒരു വെടിവെയ്പോ മരണമോ കാശ്മീരില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ എടുത്തിട്ടുണ്ടെന്നും നേതാക്കളുടെ തടങ്കല് അടക്കമുള്ള നടപടികള്‍ പ്രാദേശികമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ എടുത്തതാണെന്നും വിശദീകരിച്ചു. എല്ലാ നടപടികളും ക്രമസമാധാനം നിലനിർത്താനാണെന്നും അധികൃതർ വ്യക്തമാക്കുന്നു.