Asianet News MalayalamAsianet News Malayalam

ജമ്മുകശ്മീർ ലഫ്. ഗവർണറെ ദില്ലിക്ക് വിളിപ്പിച്ച് കേന്ദ്രം; അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച

ജമ്മു കശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ, ആക്രമണങ്ങൾ തടയാനുള്ള മാർഗങ്ങൾ എന്നിവ ചർച്ചയാകും. കഴിഞ്ഞയാഴ്ച മാത്രം അഞ്ച് സാധാരണക്കാരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്.

Kashmir situation Amit Shah Lieutenan Governor To Discuss Targeted Civilian Killings Today
Author
Delhi, First Published Oct 9, 2021, 8:33 AM IST

ദില്ലി: ജമ്മു കശ്മീർ  (Jammu Kashmir) ലഫ്.ഗവർണർ മനോജ് സിൻഹ ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായെ (Amit Shah) കാണും. കശ്മീരിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആണ് സിൻഹയെ ദില്ലിക്ക് വിളിപ്പിച്ചത്. ജമ്മു കശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ, ആക്രമണങ്ങൾ തടയാനുള്ള മാർഗങ്ങൾ എന്നിവ ചർച്ചയാകും. കഴിഞ്ഞയാഴ്ച മാത്രം അഞ്ച് സാധാരണക്കാരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്.

കാശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസ്ഐയാണെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഐബി റിപ്പോര്‍ട്ട് കൈമാറി. ജമ്മു കാശ്മീരില്‍ സിക്ക്, ഹിന്ദു വിഭാഗക്കാർക്ക് നേരെ നടക്കുന്ന ആക്രമണം ഭീകര സംഘടനകളുടെ പുതിയ തന്ത്രമായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിലയിരുത്തല്‍.‍

ജമ്മുകാശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസ്ഐ; രഹസ്യാന്വേഷണ റിപ്പോർട്ട്

വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കമാണ് ഭീകരരുടേതെന്ന് ജമ്മു കാശ്മീര്‍ ഡിജിപി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഐഎസ്ഐ പിന്തുണയോടെ പാകിസ്ഥാൻ ഭീകര സംഘടനകള്‍ നാട്ടുകാരായവരെ റിക്രൂട്ട് ചെയ്ത് ആയുധം നല്‍കി ആക്രമണം നടത്തുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios