നടപടി കടുപ്പിക്കാൻ നിർദേശം നൽകിയതായി റിപ്പോർട്ടുകൾ; കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യ

ഭീകരർക്കെതിരെ നടപടി കടുപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ ജമ്മു കശ്മീർ ദോഡയിൽ ഭീകരർക്കായുള്ള  തിരച്ചിൽ തുടരും. മൂന്ന് ഭീകരരെ ഇവിടുത്തെ വനമേഖലയിൽ ഉണ്ടെന്നാണ് വിവരം

Kathua terror attack India ready to give strong reply

ദില്ലി: കത്വ ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടിക്ക് തയാറെടുത്ത് ഇന്ത്യ. ഇന്നലെ സ്ഥിതി വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. സംയുകത സൈനിക മേധാവിയും കരസേനാ മേധാവിയും യോഗത്തിൽ  പങ്കെടുത്തിരുന്നു. പാക് അതിർത്തി ഉൾപ്പെടുന്ന പടിഞ്ഞാറാൻ മേഖലയുടെ ചുമതലയുള്ള കമാൻഡറുമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ചർച്ചയും നടത്തിയിരുന്നു. 

ഭീകരർക്കെതിരെ നടപടി കടുപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ ജമ്മു കശ്മീർ ദോഡയിൽ ഭീകരർക്കായുള്ള  തിരച്ചിൽ തുടരും. മൂന്ന് ഭീകരരെ ഇവിടുത്തെ വനമേഖലയിൽ ഉണ്ടെന്നാണ് വിവരം. ഇവരാണ് കത്വവയിലടക്കം ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. കത്വയിലെ ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം എൻഐഎ ഉടൻ ഏറ്റെടുത്തേക്കും. 

ഒളിഞ്ഞിരുന്നുള്ള ഭീകരരുടെ ആക്രമണത്തിൽ രാജ്യത്തിന് നഷ്ടമായത് അഞ്ച് ധീര ജവാവന്മാരെയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.10 ഓടെയാണ് കത്വയിലെ മച്ചേഡി മേഖലയിൽ പെട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടന്നത്. അതിർത്തി കടന്ന് എത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. ഇവർക്കൊപ്പം പ്രാദേശികമായി പ്രവർത്തിക്കുന്ന രണ്ട് പേരും പങ്കെടുത്തു. സംഭവത്തിൽ പ്രതിപക്ഷം മോദി സർക്കാരിനെതിരെ വിമർശനം കടുപ്പിക്കുകയാണ്. കശ്മീരിലെ സ്ഥിതി ഗുരുതരമാകുകയാണെന്നും വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലുമാണ് മോദി നടത്തുന്നതെന്നും കോൺഗ്രസ് പ്രതികരിച്ചു. 

പഠിച്ച സ്കൂളിനിട്ട് തന്നെ പണി! പഴയത് ആർക്ക് വേണം, 'ബ്രാൻഡ് ന്യൂ' നോക്കി പൊക്കി, ലാപ്ടോപ് കള്ളന്മാ‍ർ കുടുങ്ങി

ജൂലൈ 12, ലോകം കേരളത്തിലേക്ക് ഉറ്റുനോക്കുന്നു; സാൻ ഫെർണാണ്ടോ എത്തും, സ്വീകരിക്കാൻ മുഖ്യമന്ത്രി; വൻ വരവേൽപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios