ഖർഗെയും തരൂരും ഉൾപ്പടെയുള്ളവർ ചേർന്ന് പാർട്ടിയെ നയിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു


ദില്ലി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗ ക്ക് നൽകിയിരിക്കുന്നത് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യമെന്ന് കെ സി വേണുഗോപാൽ. 
ഖർഗെ റബ്ബർ സ്റ്റാമ്പാവില്ല. ഖർഗെയുടെ പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കിയിട്ടുണ്ട് . ഖർഗെയും തരൂരും ഉൾപ്പടെയുള്ളവർ ചേർന്ന് പാർട്ടിയെ നയിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു

ശശി തരൂരിനെതിരെ പ്രവർത്തിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതം ആണ്. മത്സരത്തിനുള്ള എല്ലാ സാഹചര്യവും തരൂരിനും നൽകി
തനിക്കെതിരായ പ്രചാരണങ്ങൾക്ക് മറുപടി നൽകാൻ ഔദ്യോഗിക പദവി അനുവദിക്കുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു

ഒരുമിച്ചിരുന്ന് തരൂരും ഖാർ​ഗെയും സോണിയയും; ജനാധിപത്യം സിന്ദാബാദെന്ന് കോൺ​ഗ്രസ്