ടിആർ ബാലു, ധർമ്മേന്ദ്ര യാദവ്, സൗഗത റോയ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും സമിതിയിൽ ഉണ്ടാകും

ദില്ലി : എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിനെ പാർലമെൻ്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനാക്കിയേക്കും. നിയമനം സംബന്ധിച്ച് കോൺഗ്രസ് പാ‍ർലമെൻ്ററി പാ‍ർടി നൽകിയ ശുപാർശ ലോക്സഭാ സ്പീക്ക‍ർ ഓം ബിർള അംഗീകരിച്ചു. ടിആർ ബാലു, ധർമ്മേന്ദ്ര യാദവ്, സൗഗത റോയ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും സമിതിയിൽ ഉണ്ടാകും. ഇത് സംബന്ധിച്ച് ലോക്സഭാ വിജ്ഞാപനം അധികം വൈകാതെ പുറത്തിറങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്