07:59 AM (IST) Apr 21

Malayalam news liveതമിഴ്നാട്ടിൽ വോട്ടിന് പണം ആരോപണം വ്യാപകം; രാമനാഥപുരത്ത് 3 എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പിടിയിൽ, തെങ്കാശിയിൽ സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ തമിഴ്നാട്ടിൽ വോട്ടിന് പണം ആരോപണം വ്യാപകം. രാമനാഥപുരത്ത് മൂന്ന് എഐഎഡിഎംകെ പ്രവർത്തകർ അറസ്റ്റിലായി. വോട്ടർമാർക്ക് പണം നൽകുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തെങ്കാശിയിൽ വോട്ടിന് പണം നൽകാനുള്ള നീക്കത്തിൽ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്തു

Read Full Story
07:43 AM (IST) Apr 21

Malayalam news liveതിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

എഴൂർ സ്വദേശി ഇർഫാന(30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം.

Read Full Story
07:13 AM (IST) Apr 21

Malayalam news liveശബരിമല സ്വർണപാളികേസ്; പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു, തിരുവാഭരണം കമ്മീഷണറുടെ മൊഴി നിർണായകം

മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാറിനേയും ചോദ്യം ചെയ്തു. ഹൈക്കോടതി അനുമതിയില്ലാതെയായിരുന്നു പാളികൾ പോറ്റിക്ക് നൽകിയതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.

Read Full Story
06:59 AM (IST) Apr 21

Malayalam news liveശബരിമല യുവതി പ്രവേശന കേസ്; സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. സംസ്ഥാനസർക്കാരിന്‍റെ വാദവും ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്. ശബരിമലക്കേസിൽ ആറാം ദിവസത്തെ വാദത്തിലേക്കാണ് സുപ്രീംകോടതി കടക്കുന്നത്. കഴിഞ്ഞ തവണ കേസിൽ മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ വി ഗിരി എന്നിവരാണ് വാദം ഉന്നയിച്ചത്. ഇന്ന് മറ്റു മുതിർന്ന അഭിഭാഷകരുടെ വാദം പൂർത്തിയാൽ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപത് വാദിക്കും.

06:59 AM (IST) Apr 21

Malayalam news liveആപ്പിളിൽ നേതൃമാറ്റം; ടിം കുക്ക് ആപ്പിളിൻ്റെ സിഇഒ സ്ഥാനം ഒഴിയുന്നു, ജോൺ ടെർണസ്‌ പുതിയ സിഇഒ

ടിം കുക്ക് ആപ്പിളിൻ്റെ സിഇഒ സ്ഥാനം ഒഴിയുന്നതായി റിപ്പോർട്ട്. ജോൺ ടെർണസ്‌ ആകും സെപ്റ്റംബർ ഒന്ന് മുതൽ പുതിയ സിഇഒ. സിഇഒ സ്ഥാനം ഒഴിയുന്ന ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാൻ ആകും. നിലവിൽ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് മേധാവിയാണ്. സ്റ്റീവ് ജോബ്‌സിന് ശേഷം 2011 മുതൽ കഴിഞ്ഞ 15 വർഷം ടിം കുക്ക് ആപ്പിളിന് നേതൃത്വം നൽകി. ഇക്കാലയളവിൽ കമ്പനിയുടെ വിപണി മൂല്യം 20 ഇരട്ടി വർധിച്ച്‌ നാല്‌ ട്രില്യൻ ഡോളറായി.

06:59 AM (IST) Apr 21

Malayalam news liveപാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ വെൻ്റിലേറ്ററിൽ തുടരുന്നു; ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കൊടകര മറ്റത്തൂര്‍ കടമ്പോട് പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ അനോഷ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുന്നു. ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നാണ് ഒടുവിലെ മെഡിക്കൽ ബുളളറ്റിൻ. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പത്തുവയസ്സുകാരൻ. ആരോഗ്യ നിലയിലെ പുരോഗതി അനുസരിച്ചാകും വെൻ്റിലേറ്റര്‍ സപ്പോര്‍ട്ട് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാവുക.

06:58 AM (IST) Apr 21

Malayalam news liveവിരുദുനഗറിലെ പടക്ക നിര്‍മ്മാണ ശാലയിലെ സ്ഫോടനം; മരിച്ച 14പേരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും. 14 പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ മൃതദേഹം വിരുദുനഗർ മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം ഇവരുടെ ബന്ധുക്കൾ അംഗീകരിച്ചാൽ ബാക്കിയുള്ളവരുടെ സംസ്കാരവും ഇന്ന് നടക്കും.