20,000 ലിറ്ററോളം ലിക്വിഡ് ഓക്സിജൻ നൽകിയ സഹായിച്ചതിനാണ് ഗോവ ആരോഗ്യ മന്ത്രി നന്ദിയറിയിച്ചത്.
തിരുവനന്തപുരം: കേരളത്തിനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്കും നന്ദിയർപ്പിച്ച് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ. 20,000 ലിറ്ററോളം ലിക്വിഡ് ഓക്സിജൻ നൽകിയ സഹായിച്ചതിനാണ് ഗോവ ആരോഗ്യ മന്ത്രി നന്ദിയറിയിച്ചത്.
""20,000 ലിറ്റർ ലിക്വിഡ് ഓക്സിജൻ നൽകി ഗോവയെ സഹായിച്ചതിന് കേരള ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചർക്ക് ഞാൻ നന്ദിയർപ്പിക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തിന് നൽകിയ സംഭാവനക്ക് ഗോവയിലെ ജനങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കും’’ - ഇതായിരുന്നു വിശ്വജിത് റാണെയുടെ ട്വീറ്റ്.
