ദില്ലി: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് കെ സുരേന്ദ്രൻ.

വളരെയേറെ അനുഭവ സമ്പത്തുള്ള, മിടുക്കനായ നേതാവാണ് വി മുരളീധരൻ.  മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം കേന്ദ്ര മന്ത്രിസഭയിലെത്തുന്നത് എല്ലാ മലയാളികൾക്കും അഭിമാനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിന്‍റെ വികസനത്തിനായി പലകാര്യങ്ങളും ചെയ്യാൻ കഴിയുന്ന വ്യക്തിയാണ് വി മുരളീധരൻ. കേരളത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിൽ മുരളീധരൻ സജീവ സാന്നിധ്യമായി ഉണ്ടാവുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.