Asianet News MalayalamAsianet News Malayalam

മതങ്ങൾക്കൊപ്പം 'മനുഷ്യത്വം' കൂടി ഉൾപ്പെടുത്തി ഒരു കോളേജ്; മാത‍ൃക

മതങ്ങളേക്കാൾ മനുഷ്യത്വത്തിന് പ്രാധാന്യം കൊടുക്കുന്നവർക്ക് ഈ ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതാണ്.

kolkata college admission form allows you to choose humanity
Author
Kolkata, First Published May 31, 2019, 1:09 PM IST

കൊൽക്കത്ത: ദൈനംദിന ജീവിതത്തിൽ ചിലപ്പോഴേങ്കിലും വിവിധ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷ ഫോമുകൾ പൂരിപ്പിക്കേണ്ടി വരാറുണ്ട്. ഈ ഫോമുകളിൽ അപേക്ഷകരുടെ മതം രേഖപ്പെടുത്തുന്നതിന് വേണ്ടി പ്രത്യേകം കോളവും ഉണ്ടായിരിക്കും. ഇതിൽ  ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ തുടങ്ങിയ ഓപ്ഷനുകളും ഉണ്ടാകും. എന്നാൽ വർഷങ്ങളായി തുടർന്ന് വരുന്ന ഈ രീതി മാറ്റിമറിച്ചിരിക്കുകയാണ് കൽക്കട്ടയിലെ ബെഥുൻ കോളേജ്.

കോളേജിലെ അഡ്മിഷൻ ഫോമിലാണ് അധികൃതർ മാറ്റം വരുത്തിയിരിക്കുന്നത്. ഫോമിൽ മറ്റ് മതങ്ങൾക്കൊപ്പം തന്നെ 'മനുഷ്യത്വം'(Humanity) എന്ന പുതിയൊരു ഓപ്ഷനും കൂടി ഉൾപ്പെടുത്തിയാണ് ഇവർ മറ്റുള്ളവർക്ക് മാതൃകയായിരിക്കുന്നത്. മതങ്ങളേക്കാൾ മനുഷ്യത്വത്തിന് പ്രാധാന്യം കൊടുക്കുന്നവർക്ക് ഈ ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതാണ്. മെയ് 27 മുതൽ ആരംഭിച്ച ബിരുദാന്തര പ്രവേശനത്തിനുള്ള ഫോമിലാണ് മനുഷ്യത്വം കൂടി കോളേജ് അധികൃതർ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചില വിദ്യാർത്ഥികൾ അഡ്മിഷൻ ഫോമിൽ തങ്ങളുടെ ജാതി വെളിപ്പെടുത്താൻ വിസമ്മതിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന ആ കുട്ടികളുടെ കാഴ്ചപ്പാടിനെ ഞങ്ങൾ അഭിനന്ദിക്കുകയാണ്. തുടർന്ന് അഡ്മിഷൻ കമ്മിറ്റിയുടെ ഐകകണ്ഠേനയുള്ള തീരുമാനപ്രകാരം ജാതിയുടെ കോളത്തിൽ മനുഷ്യത്വം എന്ന ഓപ്ഷനും കൂടി ഉൾപ്പെടുത്തുകയായിരുന്നുവെന്ന് കോളേജ് പ്രിസിപ്പാൾ മമത റായ് പറഞ്ഞു.

kolkata college admission form allows you to choose humanity

കോളേജിന്റെ ഈ വ്യത്യസ്തമായ ആശയത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. 1879ൽ സ്ഥാപിതമായ ബെഥുൻ കോളേജ് , ഹിന്ദു സ്ത്രീ വിദ്യാലയം എന്നാണ് അറിപ്പെട്ടിരുന്നത്. കൂടാതെ ഏഷ്യയിലെ  എൻ എ എ സിന്റെ(നാഷണൽ അസ്സസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിൽ) ഗ്രേഡ് എ വിഭാ​ഗത്തിലുള്ള ആദ്യ വനിതാ കോളോജ് കൂടിയാണിത്.  

Follow Us:
Download App:
  • android
  • ios