Asianet News MalayalamAsianet News Malayalam

കൊൽക്കത്തയിൽ സമരം ചെയ്യുന്ന ഡോക്‌ടർമാർ കശാപ്പുകാരെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ

വിവാദ പരാമ‍‍ർശത്തിന് പിന്നാലെ  തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ മര്യാദ പാലിക്കണമെന്ന് നിലപാടെടുത്ത് അഭിഷേക് ബാനർജി രംഗത്തെത്തി

Kolkata Doctors protest TMC Mla calls protestors murderers
Author
First Published Sep 3, 2024, 10:40 AM IST | Last Updated Sep 3, 2024, 10:40 AM IST

കൊൽക്കത്ത: കൊൽക്കത്ത കൊലപാതകത്തിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ തൃണമൂൽ കോൺഗ്രസ്. സമരം ചെയ്യുന്ന ഡോക്ടർമാർ കശാപ്പുകാരെന്ന് തൃണമൂൽ എംഎൽഎ ലവ്ലി മയ്ത്ര വിമർശിച്ചു. സമരത്തിന്റെ പേരിൽ ഡോക്ടർമാർ ചികിത്സ നിഷേധിക്കുന്നുവെന്നും ദിവസവും അവർ കശാപ്പുകാരായി മാറുന്നുവെന്നും എംഎൽഎ കുറ്റപ്പെടുത്തി.

വിവാദ പരാമ‍‍ർശത്തിന് പിന്നാലെ  തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ മര്യാദ പാലിക്കണമെന്ന് നിലപാടെടുത്ത് അഭിഷേക് ബാനർജി രംഗത്തെത്തി. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഡോക്ടർമാർക്കെതിരെ പ്രസ്താവന പാടില്ലെന്നും അഭിഷേക് ബാനർജി പറഞ്ഞു. 

ഡോക്ടറുടെ പീഡന കൊലപാതകവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള ഡോക്ടർമാരുടെ സമരം തുടരുകയാണ്. കമ്മീഷണറുടെ ആസ്ഥാനത്തിന് സമീപം റോഡിൽ ഇന്നലെ മുതൽ കുത്തിയിരിക്കുകയാണ് സമരക്കാർ. സമരവേദിയും ആശുപത്രിയും ആക്രമിച്ചത് പോലീസിന്റെ വീഴ്ചയെന്നാണ് വിമർശനം.

Latest Videos
Follow Us:
Download App:
  • android
  • ios