Asianet News MalayalamAsianet News Malayalam

കോട്ടയവും കണ്ണൂരും റെഡ്സോണിൽ, എറണാകുളവും വയനാടും മാത്രം ​ഗ്രീൻസോണിൽ; കേന്ദ്രത്തിന്റെ പുതിയ പട്ടിക പുറത്ത്

എറണാകുളവും വയനാടും മാത്രമാണ് ​ഗ്രീൻ സോണിലുള്ള ജില്ലകൾ. ബാക്കി പത്തു ജില്ലകളും ഓറഞ്ച് സോണിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 

kottayam and kannur in red zone new list by central government
Author
Delhi, First Published May 1, 2020, 11:18 AM IST

ദില്ലി: കോട്ടയം, കണ്ണൂർ ജില്ലകളെ റെഡ്സോണിലുൾപ്പെടുത്തി കേന്ദ്രസർക്കാർ പുതിയ പട്ടിക പുറത്തിറക്കി. മെയ് 3നു ശേഷവും ഈ രണ്ടു ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരും. എറണാകുളവും വയനാടും മാത്രമാണ് ​ഗ്രീൻ സോണിലുള്ള ജില്ലകൾ. ബാക്കി പത്തു ജില്ലകളും ഓറഞ്ച് സോണിലാണ് ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പട്ടികയിൽ നിന്ന് വ്യത്യസ്തമാണ് കേന്ദ്രത്തിന്റെ പുതുക്കിയ പട്ടിക. 

21 ദിവസത്തെ സാഹചര്യം പരിശോധിച്ചുകൊണ്ടാണ് ഇപ്പോൾ കേന്ദ്രസർക്കാർ പുതിയ പട്ടിക ഇറക്കിയിരിക്കുന്നത്. മെയ് 3ന് ലോക്ക്ഡൗൺ ഭാ​ഗികമായെങ്കിലും പിൻവലിക്കാൻ പോകുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പട്ടിക. രാജ്യത്താകെ 130 റെ‍ഡ്സോണുകളാണുള്ളത്. ഓറഞ്ച് സോണിൽ 284 ജില്ലകളുണ്ട്. ​ഗ്രീൻസോണിൽ 319 ജില്ലകളും ഉൾപ്പെടുന്നു.

കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളെയാണ് ​ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളെയാണ് ​ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 14 ദിവസത്തെ സാഹചര്യം പരിശോധിച്ചുകൊണ്ടാണ് ഓറഞ്ച് സോണുകൾ തീരുമാനിച്ചിരിക്കുന്നത്. കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന ജില്ലകൾ എന്ന നിലയിലാണ് റെഡ്സോണുകൾ നിശ്ചയിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios