തിരുവനന്തപുരം: തിങ്കളാഴ്‍ച മുതല്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി. നഗരത്തിലെ ഒമ്പത് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തും. ടിക്കറ്റിന് പകരം പ്രത്യേക പാസ് നടപ്പിലാക്കുന്നത് ആലോചനയിലാണ്. ഇന്നത്തെ ഉന്നതതല യോഗത്തിലാണ് തീരുമാനം വന്നത്.പല ജീവനക്കാര്‍ക്കും വാഹനം ഇല്ലാത്ത സാഹചര്യത്തില്‍ ഓഫീസില്‍ എത്താന്‍ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷണാര്‍ത്ഥം പ്രത്യേക കെഎസ്ആര്‍ടിസി സര്‍വ്വീസൊരുങ്ങുന്നത്.