ബംഗളൂരു: കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി കുമാരസ്വാമി. താന്‍ പ്രവര്‍ത്തിക്കുന്നത് ദില്ലിയില്‍ നിന്ന് ആരും നിര്‍ദ്ദേശം നല്‍കിയിട്ടല്ല എന്നാണ് കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞത്. വിശ്വാസവോട്ട് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് കുമാരസ്വാമിയുടെ ആരോപണം.

"എനിക്ക് ഗവര്‍ണറോട് ബഹുമാനമുണ്ട്. പക്ഷേ, അദ്ദേഹം നല്‍കിയ രണ്ടാമത്തെ പ്രേമലേഖനം എന്നെ വേദനിപ്പിക്കുന്നു. ഇപ്പോള്‍ മാത്രമാണോ കുതിരക്കച്ചവടത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞത്?"-ഇന്ന് വൈകുന്നേരം ആറുമണിക്ക് മുമ്പായി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ സന്ദേശം വായിച്ച് കുമാരസ്വാമി പ്രതികരിച്ചു. 

Read Also:കര്‍ണാടക ഗവര്‍ണറെ തള്ളി സ്പീക്കര്‍; ഭൂരിപക്ഷം തെളിയിക്കാൻ ആറ് മണിവരെ സമയം നീട്ടി ഗവര്‍ണര്‍

വിശ്വാസവോട്ടെടുപ്പ് നടത്തുന്ന കാര്യത്തിലുള്ള തീരുമാനം താന്‍ സ്പീക്കര്‍ക്ക് വിടുകയാണെന്നും കുമാരസ്വാമി പറഞ്ഞു. സ്പീക്കറുടെ തീരുമാനം ദില്ലിയില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാവില്ലെന്ന് തനിക്കുറപ്പുണ്ട്. ഗവര്‍ണര്‍ അയച്ച സന്ദേശത്തില്‍ നിന്ന് തന്നെ രക്ഷിക്കണമെന്നും കുമാരസ്വാമി സ്പീക്കറോട് ആവശ്യപ്പെട്ടു. 

Read Also: ഭരണം നിലനിര്‍ത്താൻ മന്ത്രവാദം ഒന്നുമില്ല; സാഹചര്യങ്ങളാണ് മുഖ്യമന്ത്രിയാക്കിയതെന്ന് കുമാരസ്വാമി