Asianet News MalayalamAsianet News Malayalam

ലഖിംപൂർ ഖേരിയിൽ ജുഡീഷ്യൽ അന്വേഷണം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം ധനസഹായവും പ്രഖ്യാപിച്ച് സർക്കാർ

ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ.  മരിച്ചവരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം ധനസഹായവും പ്രഖ്യാപിച്ചു. 

 

lakhimpur kheri farmers protest up government announced 45 lakh ex gratia and judicial inquiry
Author
Delhi, First Published Oct 4, 2021, 1:28 PM IST

ദില്ലി: ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയിൽ (lakhimpur Kheri)കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനമിടിച്ച് കയറി 4 കർഷകരടക്കം ഒന്‍പതുപേര്‍ (farmers death) കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം ധനസഹായവും പ്രഖ്യാപിച്ചു. 

ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാലു കർഷകർ ഉൾപ്പടെ എട്ടു പേരാണ് മരിച്ചത്. ഇന്ന് പരിക്കേറ്റ് പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പത് ആയി. പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിശ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷകസംഘടനകളുടെ ആരോപണം. നാലു പേരെ സമരക്കാർ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബിജെപിയും ആരോപിക്കുന്നു.

പൊലീസ് കസ്റ്റഡിയില്‍ ഗസ്റ്റ് ഹൌസിലെ മുറി വൃത്തിയാക്കി പ്രിയങ്ക; നിരാഹാര സമരത്തിലെന്നും റിപ്പോര്‍ട്ട്

പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് കുമാർ മിശ്ര ഉൾപ്പടെ പതിനാലു പേർക്കെതിരെ കൊലപാതക കുറ്റം ഉൾപ്പടെ ചുമത്തി യുപി കേസ് എടുത്തു. ആശിശ് കുമാർ മിശ്രയെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദ്ദേഹങ്ങളുമായി കർഷകർ പ്രതിഷേധം തുടരുകയാണ്. മേഖലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് വൻ പൊലീസ് സന്നാഹമുണ്ട്. കർഷക പ്രതിഷേധം കണക്കിലെടുത്ത് ഗാന്ധിപ്പൂരിലെ ദേശീയപാതയിലൂടെയുള്ള ഗതാഗതം താൽകാലികമായി നിർത്തിവച്ചു. 

ലഖിംപൂർ ഖേരി: കർഷകരുടെ മൃതദ്ദേഹവുമായി ഉപരോധം; പ്രിയങ്ക അറസ്റ്റിൽ, ചന്ദ്രശേഖറും അഖിലേഷും കസ്റ്റഡിയിൽ

കർഷകർക്ക് പിന്തുണയുമായി നേതാക്കൾ, തടഞ്ഞ് യുപി പൊലീസ് 

ഇന്നലെ രാത്രി പ്രിയങ്ക ഗാന്ധി ലഖിംപുർ ഖേരയിലെത്താൻ ശ്രമിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. ആദ്യം ലക്നൗവിലും പിന്നീട് ലഖിംപുർ ഖേരിക്കടുത്ത ജില്ലയായ സിതാപുരിലും പ്രിയങ്കയെ തടഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രിയങ്കയെ സിതാപുർ ഗസ്റ്റ്ഹൗസിലേക്ക് കൊണ്ടുപോയി. ഗസ്റ്റ്ഹൗസ് പ്രിയങ്ക തൂത്തുവാരുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. ഭുപീന്ദർ സിംഗ് ഹൂഡ, മനീഷ് തിവാരി തുടങ്ങിയ കോൺഗ്രസ് നേതാക്കളെയും പൊലീസ് തടഞ്ഞു.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും കസ്റ്റഡിയിലെടുത്തു. ലക്നൗവിധ പൊലീസ് ബാരിക്കേഡ് മറികടന്ന് സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പുറത്തേക്ക് വന്നത് സംഘർഷത്തിനിടയാക്കി. എസ്പി പ്രവർത്തകർ ഒരു പൊലീസ് ജീപ്പ് കത്തിച്ചു. അഖിലേഷ് യാദവിനെയും കസ്റ്റഡിയിൽ എടുത്ത് പൊലീസ് തടഞ്ഞു വച്ചിരിക്കുകയാണ്. സ്ഥിതി സാധാരണനിലയിൽ ആകാതെ രാഷ്ട്രീയനേതാക്കളെ ലഖിംപുർ ഖേരിയിൽ എത്താൻ അനുവദിക്കില്ല എന്നാണ് പൊലീസ് വിശദീകരണം.

കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാൽ എന്താണ് നടന്നതെന്ന് മനസ്സിലാക്കാതെയുള്ള പ്രചാരണം അനുവദിക്കാൻ കഴിയില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മകനെ വധിക്കാനുള്ള ഗുഡാലോചനയാണ് നടന്നതെന്ന് കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ അജയ് മിശ്രയും പ്രതികരിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി ലഖിംപുർ ഖേരിയിലെ സംഭവം ആയുധമാക്കുകയാണ്. കേന്ദ്രമന്ത്രിയുടെ മകൻ വാഹനം ഓടിച്ചു കയറ്റി എന്ന ആരോപണം കേന്ദ്രസംസ്ഥാനസർക്കാരുകൾക്ക് ഒരു പോലെ തിരിച്ചടിയാകുകയാണ്.  

Follow Us:
Download App:
  • android
  • ios