Asianet News MalayalamAsianet News Malayalam

കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് ട്രംപിനെ സംരക്ഷിക്കാൻ ലങ്കൂർ കുരങ്ങന്മാർ !

നേരത്തെ ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കുരങ്ങു കൂട്ടത്തെ കെണിവച്ച് പിടികൂടുന്ന അഹമ്മദാബാദ്  വിമാനത്താവള അധികൃതരുടെ വാർത്ത പുറത്തുവന്നിരുന്നു. 

langurs deployed to protect trump from monkey attack in agra
Author
Agra, First Published Feb 23, 2020, 7:13 PM IST

ആ​ഗ്ര: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി രാജ്യത്ത് വലിയ ഒരുക്കങ്ങളാണ് കേന്ദ്രസര്‍ക്കാറിന്‍റെ നിര്‍ദ്ദേശപ്രകരാം നടക്കുന്നത്. ട്രംപിനെ കുരങ്ങുകളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ ലങ്കൂർ (നീളമുള്ള വാലുള്ള കുരങ്ങുകൾ) കുരങ്ങുകളെ വിന്യസിക്കുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കനത്ത സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും, ആഗ്ര നഗരത്തിൽ കുരങ്ങിന്റെ ആക്രമണം തടയാൻ പ്രയാസമാണെന്ന വിലയിരുത്തലിനെ തുടർന്നാണിത് എന്നാണ് ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ലങ്കൂർ കുരങ്ങുകളെ മറ്റു കുരങ്ങുകൾക്ക് ഭയമാണ് എന്നാണ് പറയപ്പെടുന്നത്. ട്രംപിന്റെ സുരക്ഷയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ അദ്ദേഹം സഞ്ചരിക്കുന്ന വഴിയിൽ അഞ്ച് ലങ്കൂർ കുരങ്ങുകളെ വിന്യസിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

നേരത്തെ ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കുരങ്ങു കൂട്ടത്തെ കെണിവച്ച് പിടികൂടുന്ന അഹമ്മദാബാദ്  വിമാനത്താവള അധികൃതരുടെ വാർത്ത പുറത്തുവന്നിരുന്നു. പിടിയിലായ 50ലധികം കുരങ്ങുകളെയാണ് കിലോമീറ്ററുകൾക്കപ്പുറമുള്ള വനപ്രദേശത്ത് തുറന്നു വിട്ടിരുന്നത്. 

Read Also: ട്രംപിന്‍റെ വരവ് പ്രമാണിച്ച് കുരങ്ങുകളെ നാടുകടത്താന്‍ അഹമ്മദാബാദ് വിമാനത്താവള അധികൃതര്‍

സബർമതി ആശ്രമം ട്രംപ് സന്ദർശിക്കുമോ? അനിശ്ചിതത്വം, എല്ലാ സൗകര്യങ്ങളുമൊരുങ്ങി

Follow Us:
Download App:
  • android
  • ios