ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ്.
മുംബൈ: മഹാരാഷ്ട്രയിൽ (Maharashtra) 1500 കിലോഗ്രാം കഞ്ചാവ് (Cannabis) പിടികൂടി. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് (NCB) കഞ്ചാവ് പിടികൂടിയത്. മഹാരാഷ്ട്രയിലെ ജൽഗാവിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ് എന്നാണ് പൊലീസ് നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്യാനായി കൊണ്ടുപോയതായി റിപ്പോർട്ടുകൾ പറയുന്നു. ഗോവയിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്തതിന് നവംബർ 13 ന് എട്ട് പേരെ പിടികൂടിയിരുന്നു. സമാനമായി മുംബൈയിൽ നിന്ന് നവംബർ രണ്ടിന് വലിയ അളവിൽ ഹെറോയിനും പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 3575 പേരെയാണ് ഈ വർഷം ഇതുവരെ മുംബൈ പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
Scroll to load tweet…
