Asianet News MalayalamAsianet News Malayalam

ലഫ്റ്റനന്‍റ് ജനറൽ മനോജ് മുകുന്ദ് നരവാനെ പുതിയ കരസേനാമേധാവി

നിലവിലെ മേധാവി ജനറൽ ബിപിൻ റാവത്ത് ഈ മാസം 31 കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് നരവാനെ പുതിയ മേധാവിയാകുന്നത്.

lieutenant general Manoj Mukund Naravane to become to army chief
Author
Delhi, First Published Dec 16, 2019, 9:37 PM IST

ദില്ലി: ലഫ്റ്റനെന്‍റ്  ജനറൽ മനോജ് മുകുന്ദ് നരവാനെ പുതിയ കരസേനാമേധാവിയാകും. നിലവിലെ മേധാവി ജനറൽ ബിപിൻ റാവത്ത് ഈ മാസം 31 കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് നരവാനെ പുതിയ മേധാവിയാകുന്നത്. ഇരുപത്തിയെട്ടാമത്തെ കരസേനാ മേധാവിയാകും ഇതോടെ മനോജ് മുകുന്ദ് നരവാനെ. നിലവിൽ കരസേന ഉപമേധാവിയാണ് ജനറൽ നരവാനെ. 

സിഖ് ലൈറ്റ് ഇൻഫ്രൻട്രിയിൽ നിന്നുള്ള സൈനികനാണ് ലഫ്റ്റനെൻ്റ് ജനറൽ നരവാനെ. രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിന്‍റെയും ആസാം റൈഫിൾസിന്‍റെയും മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. അസ്സം റൈഫിൾസിൽ ഇൻസ്പെക്ടർ ജനറലായിരുന്നപ്പോൾ ചെയ്ത സേവനങ്ങൾക്ക് രാജ്യം വിശിഷ്ട സേവാ മെഡൽ നൽകി നരവാനയെ ആദരിച്ചിട്ടുണ്ട്. ശ്രീലങ്കയിലും മ്യാന്മറിലും ഇന്ത്യൻ സമാധാന സംരക്ഷണ സേനയുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2022 ഏപ്രിൽ വരെയായിരിക്കും കരവാനെയുടെ കാലാവധി.

വിരമിക്കുന്ന ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി ചുമതലയേൽക്കുമെന്ന് അഭ്യൂഹമുണ്ട്. 

 

Follow Us:
Download App:
  • android
  • ios