Asianet News MalayalamAsianet News Malayalam

മോറട്ടോറിയം കേസ്; സുപ്രീംകോടതി വിധി ഇന്ന്

ലോക്ഡൗൺ കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടും പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തായിരുന്നു കേസിലാണ് വിധി.

Loan moratorium Supreme Court judgement today
Author
Delhi, First Published Mar 23, 2021, 6:35 AM IST

ദില്ലി: മോറട്ടോറിയം കേസിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. ലോക്ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള കേസിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വിധി പറയുക. കോടതി നിര്‍ദ്ദേശം അനുസരിച്ച് പിഴപ്പലിശ ഒഴിവാക്കാൻ കേന്ദ്രം തീരുമാനിക്കുകയും പിഴപ്പലിശ ഒഴിവാക്കാനുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. പക്ഷെ, പലിശ ഒഴിവാക്കാനാകില്ല എന്നതായിരുന്നു നിലപാട്. പലിശ കൂടി ഒഴിവാക്കിയാൽ ബാങ്കുകൾ പ്രതിസന്ധിയിലാകും എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ സുപ്രീംകോടതി തീരുമാനം ഇന്ന് നിര്‍ണായകമാകും.

Follow Us:
Download App:
  • android
  • ios