ലോക്ഡൗൺ കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടും പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തായിരുന്നു കേസിലാണ് വിധി.

ദില്ലി: മോറട്ടോറിയം കേസില്‍ സുപ്രീംകോടതി നാളെ വിധി പറയും. ലോക്ഡൗൺ കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടും പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള കേസിലാണ് വിധി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. സുപ്രീംകോടതി വിമര്‍ശനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുപലിശ ഒഴിവാക്കിയിരുന്നു. പലിശ പൂര്‍ണമായി ഒഴിവാക്കിയാൽ അത് ബാങ്കുകളെ പ്രതിസന്ധിയിലാക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം.