Asianet News MalayalamAsianet News Malayalam

'ഓട് കൊറോണേ ഓട്': വൈറസിനെ തുരത്താൻ പന്തം കത്തിച്ചോടി മധ്യപ്രദേശിലെ ഗ്രാമീണർ

ഓട് കൊറോണേ ഓട് എന്ന് ആക്രോശിച്ചു കൊണ്ട് പന്തങ്ങൾ വായുവിൽ ചുഴറ്റുന്നതായും ​ഗ്രാമത്തിന് പുറത്തേക്ക് എറിയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

Locals in village run with torches to drive away corona virus
Author
Madhya Pradesh, First Published Apr 22, 2021, 2:59 PM IST

മധ്യപ്രദേശ്: കേന്ദ്രമന്ത്രി രാംദാസ് അത്താവാലയുടെ ​'ഗോ കൊറോണ ​ഗോ' മന്ത്രത്തിന് ശേഷം 'ഓട് കൊറോണേ ഓട്' മന്ത്രവുമായി മധ്യപ്രദേശിലെ ​ഗ്രാമീണർ. സംസ്ഥാനത്തെ അ​ഗർ മാൾവ ജില്ലയിലുള്ള ​ഗണേശ്പുര ​ഗ്രാമത്തിലുള്ള ​ഗ്രാമീണരാണ് ഞായറാഴ്ച പന്തം കത്തിച്ച്,  കൊറോണയെ ഓടിക്കാൻ ശ്രമിച്ചത്. കൊറോണ വൈറസിനെ തങ്ങളുടെ ​ഗ്രാമത്തിൽ നിന്ന് തുടച്ചു നീക്കാമെന്ന പ്രതീക്ഷയിലാണ് ​ഗ്രാമീണർ കത്തിച്ച പന്തവുമായി മന്ത്രം ചൊല്ലി നെട്ടോട്ടമോടിയത്. ​ഈ ദൃശ്യങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

'ഓട് കൊറോണേ ഓട്' എന്ന് ആക്രോശിച്ചു കൊണ്ട് പന്തങ്ങൾ വായുവിൽ ചുഴറ്റുന്നതായും ​ഗ്രാമത്തിന് പുറത്തേക്ക് എറിയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഈ പ്രവർത്തിയിലൂടെ തങ്ങളുടെ ​ഗ്രാമം കൊറോണയുടെ ശാപത്തിൽ നിന്ന് മുക്തി നേടുമെന്നാണ് ഇവരുടെ പ്രതീക്ഷയും വിശ്വാസവും. 'എപ്പോഴെല്ലാം ​ഗ്രാമത്തിൽ മഹാമാരി പിടിപെടുന്നുവോ അപ്പോഴെല്ലാം ​ഗ്രാമത്തിലെ വീടുകളിൽ നിന്ന് ഒരാൾ വീതം കത്തിച്ചു പിടിച്ച പന്തവുമായി ഗ്രാമാതിർത്തികളിലേക്ക് ഓടണം. ഈ പന്തങ്ങൾ പിന്നീട് ​ഗ്രാമത്തിൽ നിന്ന് പുറത്തേക്ക് എറിഞ്ഞുകളയും.' തങ്ങളുടെ മുതിർന്നവരാണ് ഇത്തരമൊരു സമ്പ്രദായത്തെക്കുറിച്ച് പറഞ്ഞു തന്നിട്ടുള്ളതെന്ന് പ്രദേശ വാസികളിലൊരാൾ വ്യക്തമാക്കി. 

കഴിഞ്ഞ വർഷം കൊറോണ വൻപ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ കേന്ദ്രമന്ത്രി രാംദാസ് അത്താവാല ​'ഗോ കൊറോണ ​ഗോ' മന്ത്രം ജപിക്കാൻ ആവശ്യപ്പെട്ടിരുന്നു. ലോകം മുഴുവൻ ഈ മന്ത്രത്തിൽ വിശ്വസിച്ചു എന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം. 

മെഹ്സൂസ് നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ദിര്‍ഹം നേടി ലെബനീസ് സ്വദേശി
 

Follow Us:
Download App:
  • android
  • ios