Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണ്‍ നീട്ടി തെലങ്കാന; റെഡ് സോണ്‍ ജില്ലകളില്‍ മദ്യക്കടകള്‍ തുറക്കില്ല, രാത്രി കര്‍ഫ്യൂ തുടരും

അതിഥി തൊഴിലാളികളുമായി ഹൈദരാബാദിൽ നിന്ന് ബിഹാറിലേക്ക് പോയ ട്രെയിൻ  1200 തൊഴിലാളികളുമായാണ് മടങ്ങുക. 

lock down extended in Telangana
Author
Hyderabad, First Published May 5, 2020, 11:34 PM IST

തെലങ്കാന: തെലങ്കാന ലോക്ക് ഡൗണ്‍ മെയ്‌ 29 വരെ നീട്ടി. മെയ്‌ 17ന് ശേഷം ലോക്ക് ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമായി തെലങ്കാന. ഹൈദരാബാദ് ഉൾപ്പെടെ സംസ്ഥാനത്തെ ആറ് റെഡ് സോൺ ജില്ലകളിൽ കടകൾ തുറക്കാൻ അനുമതിയില്ല. സംസ്ഥാനത്താകെ മദ്യക്കടകളും തുറക്കില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. രാത്രി കർഫ്യൂ തുടരും. അതിഥി തൊഴിലാളികൾ പരമാവധി സംസ്ഥാനത്തുതന്നെ തുടരണം എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

അതിഥി തൊഴിലാളികളുമായി ഹൈദരാബാദിൽ നിന്ന് ബിഹാറിലേക്ക് പോയ ട്രെയിൻ  1200 തൊഴിലാളികളുമായാണ് മടങ്ങുക.  അരി മില്ലുകളിൽ ജോലി ചെയ്യാനാണ് തൊഴിലാളികളെ എത്തിക്കുന്നത്. 25, 000 രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും തെലങ്കാന സർക്കാർ അറിയിച്ചു. 

 

 

 

Follow Us:
Download App:
  • android
  • ios