Asianet News MalayalamAsianet News Malayalam

കർണാടകത്തില്‍ ഏപ്രില്‍ 22 മുതല്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍

കർണാടകത്തിൽ ഇന്ന് രണ്ടുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 16 ആയി ഉയര്‍ന്നു.

lockdown relaxation in karnataka
Author
bengaluru, First Published Apr 19, 2020, 8:53 PM IST

ബെംഗളൂരു: കർണാടകത്തിൽ തീവ്രബാധിതം അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 22 മുതല്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കും. 21 അര്‍ധരാത്രി വരെ ലോക്ക് ഡൗണ്‍ തുടരും. കർണാടകത്തിൽ ഇന്ന് രണ്ടുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 16 ആയി ഉയര്‍ന്നു. ഇന്ന് സംസ്ഥാനത്ത് ആറുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

അതേസയമം ലോക്ഡൗണുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ നാളെ മുതല്‍ നടപ്പിലാവും. ഗ്രീൻ, ഓറഞ്ച് ബി മേഖലകളിലാണ് നാളെ മുതല്‍ ഇളവ്. ഗ്രീൻ മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാളെ ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ നിരത്തിലിറക്കാമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

അതേ സമയം മേഖലയില്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാ അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാതിയ്യേറ്ററുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ല്‍ കൂടുതല്‍ പേരെ പങ്കെടുക്കാന്‍ അനുവദിക്കില്ല.

Follow Us:
Download App:
  • android
  • ios