Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ ലംഘനം: കർണാടകയിൽ പിടിച്ചെടുത്ത വാഹനങ്ങൾ നാളെ മുതൽ വിട്ടുനൽകും, പിഴയീടാക്കും

നാലുചക്ര വാഹനങ്ങൾക്ക് 1000 രൂപയും, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 500 രൂപയും പിഴ ഈടാക്കിയാകും വാഹനങ്ങൾ വിട്ടു നൽകുക.  

lockdown violation: Vehicles seized in Karnataka will release from tomarrow
Author
Karnataka, First Published Apr 30, 2020, 3:20 PM IST

ബംഗ്ലൂരു: കർണാടയിൽ, കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ നാളെ മുതൽ വിട്ടുനൽകും. നാലുചക്ര വാഹനങ്ങൾക്ക് 1000 രൂപയും, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 500 രൂപയും പിഴ ഈടാക്കിയാകും വാഹനങ്ങൾ വിട്ടു നൽകുക. കർണാടകത്തിൽ തുടർച്ചയായ നാലാം ദിവസവും രോഗമുക്തി നേടിയവരുടെ എണ്ണം രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നത് ആശ്വാസകരമാണ്, ഇന്നലെ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേർക്ക് നെഗറ്റീവായി. കലബുറഗിയിൽ കേസുകൾ കൂടുന്നത് ആശങ്കയുണ്ടാക്കുന്നു.

അതിനിടെ കൊവിഡ് ബാധിച്ച മാധ്യമപ്രവർത്തകനുമായി ഇടപഴകിയ രണ്ട് ഉപമുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രി, സാംസ്കാരിക മന്ത്രി, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി എന്നിവരും കർണാടകത്തിൽ നിരീക്ഷണത്തിലാണ്. കന്നഡ വാർത്താ ചാനലിലെ ക്യാമറാമാൻ ഇവരുടെ അഭിമുഖങ്ങൾ എടുത്തിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ വാർത്താസമ്മേളനത്തിലും പങ്കെടുത്തു. 

Follow Us:
Download App:
  • android
  • ios