ഇന്ത്യ മുന്നണിക്ക് 125 സീറ്റുകളാണ് പ്രവചിക്കുന്നത്. 60 സീറ്റ് നേടി കോൺ​ഗ്രസ് സഖ്യത്തിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും സർവേ ഫലം പറയുന്നു.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോൾ ഫലം. 371 സീറ്റ് നേടി എൻഡിഎ അധികാരത്തിൽ തുടരുമെന്നാണ് പ്രവചനം. ബിജെപിക്ക് മാത്രം 315 സീറ്റ് ലഭിക്കും. ഇന്ത്യ മുന്നണിക്ക് 125 സീറ്റുകളാണ് പ്രവചിക്കുന്നത്. 60 സീറ്റ് നേടി കോൺ​ഗ്രസ് സഖ്യത്തിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും സർവേ ഫലം പറയുന്നു. ഉത്തരേന്ത്യയിൽ ബിജെപി തൂത്തുവാരുമെന്നും ദക്ഷിണേന്ത്യയിൽ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും സർവേ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred