റിപ്പബ്ലിക് - മാട്രിസ് എക്സിറ്റ് പോൾ അനുസരിച്ച് എൻഡിഎയ്ക്ക് 353 മുതൽ 368 വരെ സീറ്റുകൾ ലഭിച്ചേക്കും. ഇന്ത്യ സഖ്യത്തിന് 118 മുതൽ 133 സീറ്റുകൾ വരെയാണ് പ്രവചനം. മറ്റുള്ളവ‍ർക്ക് 43 മുതൽ 48 സീറ്റുകൾ വരെയാണ് മാട്രിസ് സർവേയുടെ ഫലത്തിൽ പ്രവചിക്കുന്നത്.

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ശേഷിക്കേ 359 സീറ്റുകളോടെ എൻ.ഡി.എ അധികാരത്തിലെത്തുമെന്ന് റിപ്പബ്ലിക് ടിവി - പിമാർക്ക് എക്സിറ്റ് പോൾ സ‍ർവേ ഫലം പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും മറ്റുള്ളവർക്ക് 30 സീറ്റുകളുമാണ് സർവേഫലം പ്രവചിക്കുന്നത്.റിപ്പബ്ലിക് - മാട്രിസ് എക്സിറ്റ് പോൾ അനുസരിച്ച് എൻഡിഎയ്ക്ക് 353 മുതൽ 368 വരെ സീറ്റുകൾ ലഭിച്ചേക്കും. ഇന്ത്യ സഖ്യത്തിന് 118 മുതൽ 133 സീറ്റുകൾ വരെയാണ് പ്രവചനം. മറ്റുള്ളവ‍ർക്ക് 43 മുതൽ 48 സീറ്റുകൾ വരെയാണ് മാട്രിസ് സർവേയുടെ ഫലത്തിൽ പ്രവചിക്കുന്നത്.

ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 69 എണ്ണവും എൻഡിഎ സ്വന്തമാക്കുമെന്നും ഇവിടെ ഇന്ത്യ സഖ്യം 11 സീറ്റുകളിൽ ഒതുങ്ങുമെന്നും റിപ്പബ്ലിക് പി-മാർക്ക് സ‍ർവെ ഫലം പറയുന്നു. ക‍ർണാടകയിൽ 22 സീറ്റുകൾ എൻഡിഎയ്ക്കും ഇന്ത്യ സഖ്യത്തിന് ആറ് സീറ്റുകളുമാണ് പ്രവചിക്കുന്നത്. തമിഴ്നാട്ടിൽ എൻഡിഎ അക്കൗണ്ട് തുറക്കില്ല. ഇവിടെ ഇന്ത്യ സഖ്യം 38 സീറ്റുകളും സ്വന്തമാക്കുമ്പോൾ മറ്റുള്ളവർക്ക് ഒരു സീറ്റ് മാത്രം ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ വിലയിരുത്തൽ. 

കേരളത്തിൽ ബിജെപി സീറ്റുകളൊന്നും നേടില്ലെന്നാണ് റിപ്പബ്ലിക് ടിവി - പിമാർക്ക് എക്സിറ്റ് പോൾ സ‍ർവേ ഫലം പറയുന്നത്. യുഡിഎഫ് 17 സീറ്റുകളും എൽഡിഎഫ് മൂന്ന് സീറ്റുകളും നേടുമെന്ന് സർവേ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം