Asianet News MalayalamAsianet News Malayalam

ഹാഥ്റസ് കൊലപാതകം: വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം

കോടതിയിൽ ഹാജരായ പെൺകുട്ടിയുടെ കുടുംബത്തോട് ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ജസ്പ്രീത് സീം​ഗ് എന്നിവ‍ർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 

lucknow court hearing from the family of hathras victim family
Author
Hathras, First Published Oct 12, 2020, 3:28 PM IST

ലക്നൗ: ഹാഥ്റസ് കൊലപാതകത്തിൽ പെൺകുട്ടിയുടെ കുടുംബം ലക്നൗ കോടതിയിലെത്തി. അലഹാബാദ് കോടതിയുടെ ലക്നൗ ബെഞ്ചാണ് കേസ് കേൾക്കുന്നത്. രാജ്യത്തെ നടുക്കിയ ഹാഥ്റസ് കൊലപാതക കേസിൽ ലക്നൗ ബെഞ്ച് കേസെടുത്തിരുന്നു. 

കോടതിയിൽ ഹാജരായ പെൺകുട്ടിയുടെ കുടുംബത്തോട് ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ജസ്പ്രീത് സീം​ഗ് എന്നിവ‍ർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കേസിൻ്റെ വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ദില്ലിയിലേക്കോ മുംബൈയിലേക്കോ മാറ്റണം എന്നാണ് കുടുംബത്തിൻ്റെ ആവശ്യം. ഹാഥ്റസ് സംഭവത്തിൽ ഉത്ത‍ർപ്ര​ദേശ് സ‍ർക്കാരിൽ നിന്നും നേരത്തെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. 

ഉത്ത‍ർപ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവരോട് നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ നടത്തിയ അന്വേഷണത്തിൻ്റെ വിശദാംശങ്ങളുമായി കോടതിയിലെത്താൻ ഹാഥ്റാസ് ജില്ലാ മജിസ്ട്രേറ്റിനോടും ജില്ലാ പൊലീസ് മേധാവിയോടും കോടതി നി‍ർദേശിച്ചിട്ടുണ്ട്. ഉന്നത ഉദ്യോ​ഗസ്ഥരെല്ലാം ഇന്നു ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios