Asianet News MalayalamAsianet News Malayalam

അത്യാഢംബരം; 6 ലക്ഷം മുതൽ 11ലക്ഷം വരെ ടിക്കറ്റ് നിരക്ക്; ട്രെയിൻ സർവീസ് പുനരാരംഭിച്ചു

കൊവിഡ് കാലത്ത് സർവീസ് നിർത്തിയ ഡെക്കാൻ ഒഡീസിയെന്ന അത്യാഢംബര ട്രെയിൻ സ‍ർവീസാണ് മുംബൈയിൽ നിന്ന് വീണ്ടും യാത്ര തുടങ്ങിയത്. മഹാരാഷ്ട്രാ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ മേൽനോട്ടത്തിലുള്ളതാണ് ഈ ട്രെയിൻ.

luxury 6 lakh to 11 lakh ticket price Train service resumed fvv
Author
First Published Sep 25, 2023, 11:09 AM IST

മുംബൈ: ആറ് ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കുള്ള ഒരു ട്രെയിൻ സർവീസ് കഴിഞ്ഞ ദിവസം സർവീസ് പുനരാരംഭിച്ചു. കൊവിഡ് കാലത്ത് സർവീസ് നിർത്തിയ ഡെക്കാൻ ഒഡീസിയെന്ന അത്യാഢംബര ട്രെയിൻ സ‍ർവീസാണ് മുംബൈയിൽ നിന്ന് വീണ്ടും യാത്ര തുടങ്ങിയത്. മഹാരാഷ്ട്രാ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ മേൽനോട്ടത്തിലുള്ളതാണ് ഈ ട്രെയിൻ.

പഞ്ചനക്ഷത്ര ഹോട്ടലിന്റെ രീതിയിലാണ് ഈ ട്രെയിനകത്തെ സൗകര്യങ്ങൾ. റെസ്റ്റോറന്റ്, മിനി ബാർ മുതലായ സൗകര്യങ്ങൾ ട്രെയിനകത്തുണ്ട്. 2 കിടക്കകളുള്ള ഡീലക്സ് മുറി, ഓരോ മുറികളിലും അറ്റാച്ച്ഡ് ബാത്ത്റൂമുകൾ, നാല് സൂട്ട് റൂമുകൾ, ഈ മുറികളിൽ വിശ്രമിക്കാനുള്ള സൗകര്യം, വിശാലമായ ബെഡ്റൂം, ബാത്ത്റൂം തുടങ്ങിയവയുമുണ്ട്. സാധാരണ ട്രെയിനുകളിലുള്ള പോലെയുള്ള അപായ ചങ്ങലകളും സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളുമുണ്ട്. കോൺഫറൻസ് മുറിയാണ് ട്രെയിനകത്തെ മറ്റു സൗകര്യം. ഇവിടെ വായിക്കാനുള്ള പുസ്തകങ്ങൾ, കാരംബോഡ്, ടിവി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 

ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

2004 മുതലാണ് ഡെക്കാൻ ഒഡീസി ട്രെയിൻ ഓടിത്തുടങ്ങിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സർവീസ് നിർത്തലാക്കിയ ഈ ട്രെയിൻ വീണ്ടും സർവ്വീസ് പുനരാരംഭിക്കുമ്പോൾ യാത്രക്കാരുണ്ടെന്നാണ് അധികൃതർ പറയുന്നത്. 

കാറി‌ൻെറ ഹെഡ് ലൈറ്റ് കണ്ണിലടിച്ചു, ഡിം ചെയ്യാന്‍ പറഞ്ഞതിനെച്ചൊല്ലി തർക്കം, ജവാൻെറ അടിയേറ്റ 54കാര‌‌‍ൻ മരിച്ചു

https://www.youtube.com/watch?v=MoeZplrcgcs

Follow Us:
Download App:
  • android
  • ios