ആലപ്പുഴ മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത
മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചുവരികയാണ്.

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം വടക്ക് ദേവസ്വം തയ്യിൽ പ്രസന്നന്റെ ഭാര്യ മഹിളാമണി (55) ആണ് മരിച്ചത്. വീടിനു പുറത്താണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചുവരികയാണ്. ആത്മഹത്യയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ സംഭവത്തിൽ പൊലീസ് ദുരൂഹത കാണുന്നുണ്ട്. പുലർച്ചെയാണ് വീട്ടമ്മ മരിച്ചതായി മനസ്സിലാക്കുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
https://www.youtube.com/watch?v=Ko18SgceYX8