കേരളത്തിൽ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലേറുമെന്നും എംഎ ബേബി പറഞ്ഞു.

ചെന്നൈ: സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മതേതര പാർട്ടികളെ ഒന്നിച്ചു നിർത്തുന്നതിൽ തമിഴ്നാട് രാജ്യത്തിന് മാതൃകയാണെന്നും ഗവർണർക്ക് എതിരായ കേസിലെ തമിഴ്നാട് സർക്കാരിന്റെ വിജയം അഭിനന്ദനാർഹമാണെന്നും എംഎ ബേബി പറഞ്ഞു. എഐഎഡിഎംകെ-ബിജെപി മുന്നണി അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗം ആണെന്നും ബേബി വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാന കേന്ദ്ര ബന്ധത്തിൽ തമിഴ്നാട് നേടിയത് പ്രധാന വിജയമാണെന്ന് പറഞ്ഞ എംഎ ബേബി കേരളത്തിൽ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലേറുമെന്നും ജനങ്ങൾ അതിന് തയ്യാറെടുത്തെന്നും പറഞ്ഞു.

Read More:പാര്‍ട്ടിയിൽ തര്‍ക്കങ്ങളില്ലെന്ന് ആര്യാടൻ ഷൗക്കത്ത്; 'നിലമ്പൂരിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ജയിക്കും'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം