ഭോപ്പാല്‍: കിസാന്‍ കല്യാണ്‍ സമ്മേളന്‍ പരിപാടിയിലെത്തിയ കര്‍ഷകര്‍ക്ക് മേല്‍ പുഷ്പവൃഷ്ടി നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹൗന്‍. റായസേന ജില്ലയില്‍ നടന്ന പരിപാടിക്കിടെയാണ്  കര്‍ഷകര്‍ക്ക് മേല്‍ ശിവരാജ് സിങ് ചൗഹാന്‍ പുഷ്പവൃഷ്ടി നടത്തിയത്. 

രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് റായ്‌സേനയിലെ മൊറേനയില്‍നിന്ന് ദില്ലിയിലേക്ക് നൂറുകണക്കിന് കര്‍ഷകര്‍ കാല്‍നട ജാഥ  ആരംഭിച്ചിരുന്നു. ഇതിന്  പിന്നാലെയാണ് ജില്ലയില്‍ കിസാന്‍ കല്യാണ്‍ സമ്മേളന്‍ പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയില്‍ സംസാരിച്ച ചൗഹാന്‍ കര്‍ഷക നിയമ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് പരിസഹിച്ചു. കാര്‍ഷിക വിഷയങ്ങളില്‍ കോണ്‍ഗ്രസ് മുന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ്  ചൗഹാന്‍ നത്തിയത്.  വായ്പ  എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചില്ലെന്നും സഹായധനം വിതരണം ചെയ്തില്ലെന്നും ചൗഹാന്‍ വിമര്‍ശിച്ചു.