Asianet News MalayalamAsianet News Malayalam

'സംസ്കാരത്തിന് ചേര്‍ന്നതല്ല': പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ വിലക്കണമെന്ന് മധ്യപ്രദേശ് മന്ത്രി

വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടുകള്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്ന് മധ്യപ്രദേശ് മന്ത്രി.

Madhya Pradesh Minister said that pre-wedding photoshoots should ban
Author
Madhya Pradesh, First Published Dec 11, 2019, 9:07 AM IST

ഭോപ്പാല്‍: പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ക്കെതിരെ മധ്യപ്രദേശ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി പിസി ശര്‍മ്മ. പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്ന് മന്ത്രി പറഞ്ഞു. ഭോപ്പാലില്‍ മൂന്ന് സമുദായക്കാര്‍ വിവാഹത്തിന് മുമ്പുള്ള ഫോട്ടോഷൂട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇത്തരം പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമല്ല. സാമൂഹിക കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തിയാണ് ആളുകള്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതെന്നും പഴയ രീതികളും സംസ്കാരവും നമ്മള്‍ പിന്തുടരുകയാണെങ്കില്‍ വിവാഹജീവിതം വിജയകരവും സന്തോഷപൂര്‍ണവുമാകുമെന്നും പി സി ശര്‍മ്മ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഭോപ്പാലിലെ ഗുജറാത്തി, ജെയ്ന്‍, സിന്ധി സമുദായക്കാരാണ് പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 


 

Follow Us:
Download App:
  • android
  • ios