റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്‍ഡോറിലെ ഗാന്ധി ഭവനില്‍ മുഖ്യമന്ത്രി കമല്‍ നാഥ് പതാക ഉയര്‍ത്താനായി എത്തുന്നതിന് മുന്‍പാണ് സംഭവം.
ഇന്‍ഡോര്‍ : റിപ്പബ്ലിക് ദിനത്തില്‍ പരസ്പരം തല്ലി കോണ്‍ഗ്രസ് നേതാക്കന്‍മാര്‍. ദേവേന്ദ്ര സിങ് യാദവ്, ചന്ദു കുഞ്ചിര്‍ എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മധ്യപ്രദേശ് ഇന്‍ഡോറില്‍ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവന് പുറത്ത്‌വെച്ച് പരസ്പരം തല്ലിയത്.
റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്‍ഡോറിലെ ഗാന്ധി ഭവനില്‍ മുഖ്യമന്ത്രി കമല്‍ നാഥ് പതാക ഉയര്‍ത്താനായി എത്തുന്നതിന് മുന്‍പാണ് സംഭവം. എന്നാല്‍ എന്തിനാണ് ഇരുവരും തമ്മില്‍ വഴക്കിട്ടതിന്‍റെ കാരണം അവ്യക്തമല്ലെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സംഭവം കൈയാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. ഇരുവരും പരസ്പരം മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ പോലീസും മറ്റ് പ്രവര്‍ത്തകരും ഇടപെട്ട് ഇവരെ പിടിച്ചുമാറ്റി. പിന്നീട് മുഖ്യമന്ത്രി കമല്‍നാഥ് പതാക ഉയര്‍ത്തുകയും ചെയ്തു.
Read More:
| പ്രിയപ്പെട്ട പ്രധാനമന്ത്രി, സമയം കിട്ടുമ്പോള്‍ വായിക്കുക; റിപ്പബ്ലിക് ദിനത്തില്‍ മോദിക്ക് കോണ്‍ഗ്രസിന്‍റെ 'സമ്മാനം' |
