Asianet News MalayalamAsianet News Malayalam

പ്രവചനങ്ങൾ തിരുത്തുന്ന ഫലം മധ്യപ്രദേശിലുണ്ടാകും: കേന്ദ്രമന്ത്രി നരേന്ദ്രസിം​ഗ് തോമർ

തോമർ അടക്കം ഒരുപറ്റം കരുത്തർ രംഗത്തിറങ്ങിയതോടെ ജയിച്ച് വന്നാൽ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ സംസ്ഥാനത്ത് വലിയ ചർച്ചയുണ്ട്. 

Madhya Pradesh will have a result that will correct the predictions Narendra Singh Tomar sts
Author
First Published Nov 6, 2023, 12:01 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന പ്രവചനങ്ങൾ തള്ളുകയാണ് കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ നരേന്ദ്ര സിംഗ് തോമർ. സംസ്ഥാനത്ത് ഇത്തവണ ബിജെപി അനായാസം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് നരേന്ദ്ര സിംഗ് തോമർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന ചോദ്യത്തിന് മാത്രം തോമർ മറുപടി പറഞ്ഞില്ല.

എന്ത് വിലകൊടുത്തും മധ്യപ്രദേശ് നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. അതുകൊണ്ടാണ് കേന്ദ്ര മന്ത്രിമാരെയം എംപിമാരെയും ദേശീയ ജനറൽ സെക്രട്ടറിയെയും വരെ തെരഞ്ഞെടുപ്പ് ഗോഥയിലേക്ക് ഇറക്കിയത്. അക്കൂട്ടത്തിലെ പ്രമുഖനാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ അധ്യക്ഷനും തോമറാണ്. 

കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റായ ദിമാനിയാണ് മണ്ഡലം. 2018ൽ കോൺഗ്രസ് ജയിച്ചെങ്കിലും ജോതിരാദിത്യ സിന്ധ്യ പാലം വലിച്ചപ്പോൾ ജയിച്ച എംഎൽഎ ബിജെപിയിൽ പോയി. പക്ഷെ 2020ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 25000 ലേറെ വോട്ടിന് കോൺഗ്രസ് നിലനിർത്തി. ആ മണ്ഡലം പിടിക്കാനാണ് തോമർ ഇറങ്ങുന്നത്. സംസ്ഥാനമാകെ പ്രചാരണം നടത്തുന്ന തിരക്കിലാണ് തോമർ. തോമർ അടക്കം ഒരുപറ്റം കരുത്തർ രംഗത്തിറങ്ങിയതോടെ ജയിച്ച് വന്നാൽ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ സംസ്ഥാനത്ത് വലിയ ചർച്ചയുണ്ട്. ശിവരാജ് സിംഗ് ചൗഹാനെ കേന്ദ്ര നേതൃത്വത്തിന് പ്രിയം കുറവാണെന്നാണ് വിലയിരുത്തൽ. തോമറും അതിന് ഉത്തരം തന്നില്ല. 

മധ്യപ്രദേശിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് നരേന്ദ്ര സിംഗ് തോമർ

ഒരു സ്ട്രോംഗ് ടീ കുടിക്കൂ'; കേദാർനാഥിൽ ചായ വിതരണം ചെയ്ത് രാഹുൽ ഗാന്ധി, അമ്പരന്ന് തീർത്ഥാടകർ- വീഡിയോ
 

Follow Us:
Download App:
  • android
  • ios