Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ നീട്ടണമെന്ന് മധ്യപ്രദേശും: വേറെ വഴിയില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ

പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്

madhyapradesh demands extension of lock down
Author
Bhopal, First Published Apr 8, 2020, 9:38 AM IST

ഭോപ്പാൽ: ദേശീയ ലോക്ക് ഡൗൺ നീട്ടണമെന്ന നിർദേശവുമായി മധ്യപ്രദേശും രം​ഗത്ത്. ലോക്ക് ഡൗൺ നീട്ടുകയല്ലാത്തെ കൊവിഡ് രോ​ഗത്തെ പ്രതിരോധിക്കാൻ മറ്റു മാർ​ഗങ്ങളില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ പറഞ്ഞു. ഇതോടെ ലോക്ക് ഡൗൺ നീട്ടണമെന്ന നിലപാട് സ്വീകരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 11 ആയി. ഒൻപത് സംസ്ഥാനങ്ങളും കൂടി ഇതേ നിലപാട് സ്വീകരിച്ചേക്കും എന്നാണ് സൂചന. ലോക്ക് ഡൗൺ വിഷയത്തിൽ കേരളത്തിന്റെ നിലപാട് ഇന്നു ചേരുന്ന മന്ത്രിസഭായോ​ഗത്തിൽ തീരുമാനിക്കും.

ഭൂരിഭാ​ഗം സംസ്ഥാനങ്ങളും വിദ​ഗ്ദ്ധൻമാരും ലോക്ക് ഡൗൺ നീട്ടണമെന്ന നിർദേശമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ഈ നിലയിൽ സർക്കാർ ചർച്ചകളും ആലോചനകളും ശക്തമാക്കിയിട്ടുണ്ടെന്നും ഇന്നലെ ഉന്നത കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

ഉത്തർപ്രദേശ്, ബീഹാ‍ർ എന്നീ സംസ്ഥാനങ്ങളും കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios