Asianet News MalayalamAsianet News Malayalam

കൊവിഡിൽ കേന്ദ്രസഹായം കുറവ്: കേന്ദ്രത്തോട് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമായിട്ടും 510 കോടി രൂപ മാത്രമാണ് കേന്ദ്രസർക്കാർ അടിയന്തരധനസഹായമായി തമിഴ്നാടിന് നൽകിയത്. മറ്റു പല സംസ്ഥാനങ്ങൾക്കും ഇതിലേറെ സഹായം നൽകിയിട്ടുണ്ടെന്ന് ഹർജി. 

madras HC seeks explanation on emergency fund distribution for covid fight
Author
Chennai, First Published Apr 8, 2020, 4:06 PM IST

ചെന്നൈ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം തമിഴ്നാടിന് കുറച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതി വിശീദകരണം തേടി. വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം എന്ന് കാണിച്ചാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. 

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമായിട്ടും 510 കോടി രൂപ മാത്രമാണ് കേന്ദ്രസർക്കാർ അടിയന്തരധനസഹായമായി തമിഴ്നാടിന് അനുവദിച്ചതെന്നും തമിഴ്നാട്ടിനേക്കാൽ കുറവ് രോഗികളുള്ള പല സംസ്ഥാനങ്ങൾക്കും കൂടുതൽ തുക ലഭിച്ചെന്നും ചൂണ്ടിക്കാട്ടി ലഭിച്ച ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയത്.

കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര ധനസഹായം എന്ന നിലയിൽ 11,094 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. 

Follow Us:
Download App:
  • android
  • ios