Asianet News MalayalamAsianet News Malayalam

രണ്ട് കോടിയോളം അനധികൃത സ്വത്ത്, മന്ത്രി പൊന്മുടി കുറ്റക്കാരൻ; വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി

വിധിക്കെതിരെ എഐഎഡിഎംകെ സ‍‍ർക്കാരിന്‍റെ കാലത്ത് വിജിലൻസ് നൽകിയിരുന്ന അപ്പീലിലാണ് തീരുമാനം .

Madras High Court convicts Tamil Nadu minister K Ponmudy in corruption case apn
Author
First Published Dec 19, 2023, 12:11 PM IST

ചെന്നൈ :വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി . 2017ൽ മന്ത്രിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. വിധിക്കെതിരെ എഐഎഡിഎംകെ സ‍‍ർക്കാരിന്‍റെ കാലത്ത് വിജിലൻസ് നൽകിയിരുന്ന അപ്പീലിലാണ് തീരുമാനം.

മന്ത്രി പൊൻമുടിക്ക് തിരിച്ചടി; അഴിമതി കേസിലെ പുനഃപരിശോധനയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

അഴിമതി നിരോധന നിയമപ്രകാരം ഇരുവരും കുറ്റക്കാരെന്ന് വ്യക്തമാക്കിയ കോടതി, ശിക്ഷാവിധി മറ്റന്നാള്‍ പ്രസ്താവിക്കുമെന്നും പറഞ്ഞു.2006നും 2011നും ഇടയിൽ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ് . 1989 ന് ശേഷം ഡിഎംകെ അധികാരത്തിൽ എത്തിയപ്പോഴെല്ലാം  മന്ത്രിയായിട്ടുള്ള പൊന്മുടിയെ അടുത്തിടെ ഇഡി രണ്ട് തവണ ചോദ്യം ‍ ചെയ്ത് വിട്ടയച്ചിരുന്നു . കോടതി മന്ത്രിയെ ജയിലിലേക്ക് അയച്ചാൽ , എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാകാനും സാധ്യതയുണ്ട്. 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios