Asianet News MalayalamAsianet News Malayalam

വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് തിരിച്ചടി; മഠാധിപതിയായി അംഗീകരിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

നിത്യാനന്ദ ഹാജരാകാതിരുന്നതോടെയാണ് ഹർജി തള്ളിയത്. വീഡിയോ കോളിൽ എങ്കിലും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

Madras High Court dismisses self-proclaimed godman Nithyananda petition
Author
First Published Sep 4, 2024, 9:47 PM IST | Last Updated Sep 4, 2024, 11:06 PM IST

ചെന്നൈ: വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് തിരിച്ചടി. മഠാധിപതിയായി അംഗീകരിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നാഗപ്പട്ടണത്തും തിരുവാരൂരും ഉള്ള 4 മഠങ്ങളിലെ നിയമനത്തിലാണ് ഹർജി നൽകിയത്. നിത്യാനന്ദ ഹാജരാകാതിരുന്നതോടെയാണ് ഹർജി തള്ളിയത്. വീഡിയോ കോളിൽ എങ്കിലും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, നിത്യാനന്ദയെ  ഹൈക്കോടതി ജഡ്ജി പുകഴ്ത്തി. പ്രഭാഷണങ്ങൾ ആഴമേറിയ അർത്ഥം ഉള്ളതെന്ന് ജസ്റ്റിസ് ദണ്ഡപാണി അഭിപ്രായപ്പെട്ടു. പ്രഭാഷണത്തിലെ ചില വാചകങ്ങൾ എടുത്ത് പറഞ്ഞായിരുന്നു പ്രശംസ. സ്വയം പ്രഖ്യാപിത ആൾ ദൈവമായ ഇയാൾ ബലാത്സംഗക്കേസിലെ പ്രതിയാണ്. ബലാത്സംഗ കേസിൽ പ്രതി ആയതോടെ  2019ൽ നിത്യാനന്ദ ഇന്ത്യ വിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios