Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്ര മന്ത്രിസഭ വികസനം ഇന്ന്: 18 പേർ സത്യപ്രതിജ്ഞ ചെയ്യും,ആഭ്യന്തരവകുപ്പ് ഫഡ്നാവിസിന് തന്നെയെന്ന് സൂചന

ബിജെപിയിൽ നിന്നും ശിൻഡെ പക്ഷത്ത് നിന്നും 9 പേർ വീതം സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് വിവരം

Maharashtra Cabinet Expansion Today
Author
Mumbai, First Published Aug 9, 2022, 6:41 AM IST

മുംബൈ : അനിശ്ചിതത്വത്തിന് ഒടുവിൽ മഹാരാഷ്ട്രയിലെ മന്ത്രിസഭാ(cabinet) വികസനം ഇന്ന്. പുതിയ സർക്കാർ അധികാരത്തിലേറി 40 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭാ വികസനം. നിലവിൽ മുഖ്യമന്ത്രി ഏകനാഥ് ശിൻഡെയും (Eknath Shinde) ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മാത്രം ചേരുന്നതാണ് മന്ത്രിസഭ.

ബിജെപിയിൽ നിന്നും ശിൻഡെ പക്ഷത്ത് നിന്നും 9 പേർ വീതം സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് വിവരം.ആഭ്യന്തരവകുപ്പ് ഫഡ്നാവിസിന് തന്നെ ലഭിക്കുമെന്നാണ് സൂചന.രാവിലെ 11 മണിയോടെ രാജ്ഭവനിൽ വച്ചാവും ചടങ്ങ്.അജിത് പവാർ അടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും
കേന്ദ്രമന്ത്രിമാരെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.മന്ത്രിസഭാ വികസനം ശിൻഡെ ക്യാമ്പിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്ന പ്രതീക്ഷ ഉദ്ദവ് (Uddhav Thackeray) പക്ഷത്തിനുണ്ട്.12 വിമത എംഎൽഎമാരുമായി ആശയവിനിമയം നടക്കുന്നുണ്ടെന്ന് ഉദ്ദവ് പക്ഷത്തുള്ള എം പി വിനായക് റാവത്ത് പറഞ്ഞു

ഉദ്ധവ് താക്കറെക്ക് തിരിച്ചടി; അനന്തരവൻ ഷിൻഡെ ക്യാമ്പിൽ

ശിവസേന തർക്കത്തിൽ ഉദ്ധവ് താക്കറെക്ക് തിരിച്ചടി. അനന്തരവൻ നിഹാർ താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ക്യാമ്പിന് പിന്തുണ പ്രഖ്യാപിച്ചു. യഥാർത്ഥ ശിവസേനയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച ഷിൻഡെ ക്യാമ്പിന് നിഹാർ താക്കറെയുടെ പിന്തുണ മുതൽക്കൂട്ടാകും. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ചെറുമകനും 1996ൽ അപകടത്തിൽ മരിച്ച അന്തരിച്ച ബിന്ദുമാധവ് താക്കറെയുടെ മകനുമാണ് നിഹാർ താക്കറെ. മുംബൈയിൽ അഭിഭാഷകനായി ജോലി ചെയ്യുന്ന നിഹാർ ബിജെപി നേതാവ് ഹർഷവർദ്ധൻ പാട്ടീലിന്റെ മകൾ അങ്കിതയെയാണ് വിവാഹം ചെയ്തത്.

കഴിഞ്ഞ മാസമാണ് മ​ഹാരാഷ്ട്രയിൽ സഖ്യസർക്കാറിനെ അട്ടിമറിച്ച് ശിവസേന വിമതരും ബിജെപിയും ഭരണം പിടിച്ചെടുത്തത്. തുടർന്ന് ശിവസേനക്കായുള്ള അവകാശവാദമുന്നയിച്ച് ഇരുവിഭാ​ഗവും രം​ഗത്തെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios