ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി നന്ദൂർബറിൽ രാഹുൽ ഗാന്ധി പൊതുസമ്മേളനം നടത്തിയിരുന്നു.
മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പദ്മാകർ വാൽവി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻ കുലേയുമായി പദ്മാകർ വാൽവി കൂടിക്കാഴ്ച നടത്തി. നാളെ ബിജെപി അംഗത്വം സ്വീകരിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. നന്ദൂർബാർ ജില്ലയിലെ കോൺഗ്രസിന്റെ പ്രബലനായ നേതാവാണ് വാൽവി. ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി നന്ദൂർബറിൽ രാഹുൽ ഗാന്ധി പൊതുസമ്മേളനം നടത്തിയിരുന്നു.
Add Asianetnews as a Preferred Source

