Asianet News MalayalamAsianet News Malayalam

മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടി മഹാരാഷ്ട്ര, കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു

ഇന്നലെ 1606 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 30706 ആയി. 

Maharashtra extended lock down till may 31st
Author
Mumbai, First Published May 17, 2020, 1:54 PM IST

മുംബൈ: രാജ്യത്തെ അതിതീവ്രകൊവിഡ് ബാധിത മേഖലയായ മഹാരാഷ്ട്ര ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. കേന്ദ്ര സ‍ർക്കാ‍ർ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കാനിരിക്കേയാണ് ലോക്ക് ഡൗൺ നീട്ടിക്കൊണ്ടുള്ള മഹാരാഷ്ട്ര സ‍ർക്കാരിൻ്റെ പ്രഖ്യാപനം വരുന്നത്. നാലാം ഘട്ട ലോക്ക് ഡൗൺ സംബന്ധിച്ച കേന്ദ്രസ‍ർക്കാരിന്റെ പ്രഖ്യാപനം ഇന്നു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. 

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ  എണ്ണം മുപ്പതിനായിരം കടന്നിട്ടുണ്ട്. ഇന്നലെ 1606 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 30706 ആയി. ഇതുവരെ 7088 പേർക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് 67 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. 

1135  കൊവിഡ് രോഗികളാണ് ഇതുവരെ മരിച്ചത്. മുംബൈ നഗരത്തിൽ മാത്രം രോഗികളുടെ  എണ്ണം 18000 കടന്നു.നഗരത്തിൽ 41 പേർ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിൽ രോഗികളുടെ എണ്ണം 10000കടന്നു.ഇന്ന് 348 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10989 ആയി. സംസ്ഥാനത്ത് ഇതുവരെ 625 പേർ മരിച്ചു

Follow Us:
Download App:
  • android
  • ios