മുംബൈ: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ(ഹോം ക്വാററ്റൈന്‍) കയ്യില്‍ മുദ്ര പതിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. നിരീക്ഷണത്തിലുള്ളവര്‍ വീടിന് പുറത്തിറങ്ങാതിരിക്കാനാണ് ഇടതു കൈപ്പത്തിയില്‍ ഹോം ക്വാറന്‍റൈന്‍ എന്നെഴുതിയ മുദ്ര പതിപ്പിക്കുന്നത്. 

ഇതുവഴി നീരീക്ഷണത്തിലുള്ളവര്‍ 14 ദിവസവും വീടുകളില്‍ കഴിയുന്നുവെന്നത് ഉറപ്പാക്കാനാകുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോംപെ പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മുദ്രപതിപ്പിക്കാന്‍ തീരുമാനിചച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വിരലില്‍ പുരട്ടാന്‍ ഉപയോഗിക്കുന്ന മഷിയാണ് മുദ്രവെക്കാനായി ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മഷി മായ്ച്ചുകളയാനാവില്ല. 

മഹാരാഷ്ട്രയില്‍ ഇതുവരെ 40 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞ് ഉള്‍പ്പെടെ ആറുപേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക