Asianet News MalayalamAsianet News Malayalam

കൊവിഡ് ജോലി ഇല്ലാതാക്കി; ലൈംഗിക തൊഴിലാളികൾക്ക് മാസം 5000 രൂപ അനുവദിച്ച് മഹാരാഷ്ട്ര സർക്കാർ

സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുള്ള ലൈംഗിക തൊഴിലാളിക്ക് ഈ തുകയ്ക്ക് പുറമെ 2500 രൂപ അവരുടെ പഠനച്ചെലവിലേക്കായും അനുവദിച്ചിട്ടുണ്ട്. 

maharashtra govt sanctions  allowance for sex workers during covid 19
Author
Bombay, First Published Nov 27, 2020, 12:00 PM IST

മുംബൈ : കൊവിഡ് കാരണം തൊഴിൽ നഷ്ടമായ ലൈംഗികതൊഴിലാളികൾക്ക് മാസം 5000 രൂപ സാമ്പത്തികസഹായം അനുവദിച്ച് ഉദ്ധവ് താക്കറെയുടെ മഹാ വികാസ് അഗാഡി സർക്കാർ ഇന്നലെ ഉത്തരവായി. ഒക്ടോബർ മുതൽ മൂന്നു മാസത്തേക്കാണ് ഈ പ്രതിമാസ സാമ്പത്തിക സഹായം ബോംബെയിലെ സെക്സ് വർക്കർമാർക്ക് ലഭ്യമാവുക. 

ഈ പദ്ധതിക്കുവേണ്ടി മഹാരാഷ്ട്ര സർക്കാർ 50 കോടിയാണ് നീക്കിവെച്ചിട്ടുള്ളത് എന്ന് സംസ്ഥാനത്തെ മഹിളാശിശുക്ഷേമ വകുപ്പുമന്ത്രി അഡ്വ. യശോമതി താക്കൂർ ഫ്രീപ്രസ് ജേർണലിനോട് പറഞ്ഞു. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുള്ള ലൈംഗിക തൊഴിലാളിക്ക് ഈ തുകയ്ക്ക് പുറമെ 2500 രൂപ അവരുടെ പഠനച്ചെലവിലേക്കായും അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് അർഹരായ 31,000  സെക്സ് വർക്കർമാരെ സംസ്ഥാന ഗവൺമെന്റ് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ ലൈംഗിക തൊഴിലിൽ ഏർപ്പെട്ട് ഉപജീവനം നയിക്കുന്ന സ്ത്രീകൾക്ക് കൊവിഡ് കാലം പഞ്ഞക്കാലമായിട്ടുണ്ട് എങ്കിലും, ഈ വിഭാഗത്തിന് വേണ്ടി ആദ്യമായി ഒരു ഗവൺമെന്റ് പദ്ധതി നടപ്പിലാക്കുന്നത് ഇപ്പോൾ മഹാരാഷ്ട്ര സർക്കാരാണ്. 

മഹാരാഷ്ട്രയിൽ ഇന്നലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ടുലക്ഷം കടന്നിരുന്നു.സംസ്ഥാനത്ത് ഇപ്പോൾ 85,000 -ൽ പരം ആക്റ്റീവ് കൊവിഡ് രോഗികൾ ചികിത്സയിലുണ്ട്. ഇതുവരെ പത്തുകോടിയിലധികം പൗരന്മാരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ള മഹാരാഷ്ട്ര ഗവൺമെന്റ് ടെസ്റ്റിംഗിന്റെ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണ്.  
 

Follow Us:
Download App:
  • android
  • ios