കടുത്ത മത്സരം നടന്ന പത്താം സീറ്റിൽ കോൺഗ്രസിന്റെ ഭായ് ജഗതാപ് തോറ്റു.  ബിജെപി സ്ഥാനാർത്ഥി പ്രസാദ് ലാഡിനോടാണ് തോൽവി

മുംബൈ: രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയിൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലും ബിജെപിക്ക് നേട്ടം. നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഖാഡി സഖ്യത്തിന് തിരിച്ചടിയേറ്റു. ബിജെപിയുടെ അഞ്ചു സ്ഥാനാർത്ഥികളും ജയിച്ചു. ശിവസേന, എൻസിപി പാർട്ടികൾ രണ്ടുവീതം സീറ്റുകൾ വിജയിച്ചു. കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. കടുത്ത മത്സരം നടന്ന പത്താം സീറ്റിൽ കോൺഗ്രസിന്റെ ഭായ് ജഗതാപ് തോറ്റു. ബിജെപി സ്ഥാനാർത്ഥി പ്രസാദ് ലാഡിനോടാണ് തോൽവി.