ബോളിവുഡിനെ മുംബൈയ്ക്ക് പുറത്തേക്ക് മാറ്റാനുള്ള ഗൂഡാലോചനയാണ് കേസിന് പിന്നിലെന്നും നവാബ് മാലിക് ആരോപിക്കുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചില ചലചിത്രതാരങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ ബോളിവുഡിനെ നോയിഡയിലേക്ക് പറിച്ച് നടുന്നതിനേക്കുറിച്ചാണെന്നും നവാബ് മാലിക് ആരോപിക്കുന്നു.

ആഡംബര കപ്പലിലെ ലഹരിമരുന്നുകേസിന്(cruise drugs case) പിന്നില്‍ ബിജെപിയുടെ(BJP) ഗൂഡാലോചനയാണെന്ന അവകാശവാദവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് (Nawab Malik). ബോളിവുഡിനെ(Bollywood) മുംബൈയ്ക്ക് പുറത്തേക്ക് മാറ്റാനുള്ള ഗൂഡാലോചനയാണ് കേസിന് പിന്നിലെന്നും നവാബ് മാലിക് ആരോപിക്കുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി(Yogi Adityanath) ചില ചലചിത്രതാരങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ ബോളിവുഡിനെ നോയിഡയിലേക്ക്(Noida) പറിച്ച് നടുന്നതിനേക്കുറിച്ചാണെന്നും നവാബ് മാലിക് ആരോപിക്കുന്നു.

ആഡംബര കപ്പലിലെ ലഹരിവേട്ട; ഫാഷന്‍ ടിവി ഇന്ത്യ തലവനെ ചോദ്യം ചെയ്യും, സമീർ വാംഗഡെയ്ക്ക് എതിരെ ഒരു കേസ് കൂടി

ബോളിവുഡിനെ അപമാനിക്കുക എന്ന ലക്ഷ്യം മാത്രമാണ് ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന കണ്ടെത്തിയ സംഭവം എന്നും നവാബ് മാലിക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആര്യന്‍ ഖാനെ എന്‍സിബി ഓഫീസിലേക്ക് വലിച്ചിഴച്ച കിരണ്‍ ഗോസാവി ഇതിനോടകം ജയിലില്‍ ആയിട്ടുണ്ട്. ഇനി സാഹചര്യങ്ങള്‍ മാറും. ആര്യന്‍ ഖാന് ജാമ്യം ലഭിക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നയാള് ഇപ്പോള്‍ കോടതിയുടെ വാതില്‍ മുട്ടുകയാണെന്നും എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കെഡെയെക്കുറിച്ച് നവാബ് മാലിക് പറഞ്ഞു.

ആര്യൻ ഖാൻ കേസ്: 'സാക്ഷിയുടെ ആരോപണത്തിൽ തനിക്കെതിരെ നിയമനടപടി പാടില്ല', കത്ത് നൽകി സമീർ വാങ്കഡ

Aryan Khan Gets Bail| ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

ബുധനാഴ്ച രാത്രിയാണ് പൂനെ പൊലീസ് കേസിലെ പ്രധാന സാക്ഷിയായ കിരണ്‍ ഗോസാവിയെ അറസ്റ്റ് ചെയ്തത്. 2018ലെ ഒരു വഞ്ചനാക്കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. എന്‍സിബി റെയ്ഡ് നടക്കുമ്പോള്‍ ആര്യന്‍ ഖാനുമൊന്നിച്ചുള്ള കിരണ്‍ ഗോസാവിയുടെ സെല്‍ഫി ഏറെ ചര്‍ച്ചയായിരുന്നു. നേരത്തെ സമീർ വാങ്കഡേ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് നവാബ് മാലിക്ക് പുറത്തുവിട്ടിരുന്നു.വാങ്കഡെ മുസ്ലീമാണെന്നും എന്നാൽ ഐആർഎസ് പരീക്ഷയിൽ സംവരണം ലഭിക്കാൻ വേണ്ടി തന്റെ ജാതി മറച്ചുവച്ച് സർട്ടിഫിക്കറ്റ് തിരുത്തിയെന്നുമാണ് നവാബ് മാലിക്ക് ഉയർത്തുന്ന ആരോപണം.

ഷാരൂഖില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ്; സമീർ വാംഗഡെയ്‍ക്കെതിരെ അന്വേഷണം തുടങ്ങി

'ഐആർഎസ് ലഭിക്കാൻ ജാതി സർട്ടിഫിക്കറ്റ് തിരുത്തി', സമീർ വാങ്കഡെ മുസ്ലീമെന്ന് ആരോപിച്ച് എൻസിപി നേതാവ്

സമീർ ദാവൂദ് വാങ്കഡെയെന്നാണ് പേരെന്നും നവാബ് മാലിക് അവകാശപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ടതെന്ന് അവകാശപ്പെടുന്ന രേഖകളും നവാബ് മാലിക് പുറത്തുവിട്ടിരുന്നു. ഇതിന് പുറമേ വാങ്കഡെയുടെ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പെന്ന അവകാശപ്പെടുന്ന രേഖയാണ് മാലിക് ട്വിറ്ററിലൂടെ പങ്കുവച്ചത്. രേഖയിൽ പിതാവിന്റെ പേര് ദാവൂദ് കെ വാങ്കഡെയെന്നാണ്. ''സമീർ വാങ്കഡെയുടെ മതം പുറത്തുകൊണ്ടുവരലല്ല എന്റെ ഉദ്ദേശം. അദ്ദേഹത്തിന്റെ തട്ടിപ്പാണ് വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഐആർഎസ് ജോലി കിട്ടാൻ ഷെഡ്യൂൾ കാസ്റ്റ് എന്ന് കാണിച്ച് സംവരണം ലഭിക്കാൻ ജാതി സർട്ടിഫിക്കറ്റ് തിരുത്തി'' - എന്നുമായിരുന്നു നവാബ് മാലിക്ക് ട്വീറ്റ് ചെയ്തത്.

'ദീപികയടക്കമുള്ള ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡ പണം തട്ടി', കത്ത് പുറത്തുവിട്ടു

23-കാരനായ ആര്യൻ ഖാൻ ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലായത്. മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യൻ മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്സാപ്പ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് വാദിച്ചത്. 

ആര്യൻഖാൻ കേസ്; എൻസിബിയ്ക്കെതിരായ സാക്ഷിയുടെ വെളിപ്പെടുത്തലിൽ വിജിലൻസ് അന്വേഷണം