Asianet News MalayalamAsianet News Malayalam

കൊവിഡില്‍ ഇന്ത്യ ഞെട്ടിയ ദിനം: മഹാരാഷ്ട്രയില്‍ 2487പുതിയ രോഗികള്‍, 89 മരണം; തമിഴ്നാട്ടില്‍ 1149 രോഗികള്‍ കൂടി

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2286 ആയി ഉയര്‍ന്നു. അതേ സമയം 1248 പേർക്ക് കൂടി ഭേദമായതോടെ രോഗം ഭേദമായവരുടെ എണ്ണം 29329 ആയി. 

maharashtra tamil nadu covid patient
Author
Mumbai, First Published May 31, 2020, 10:02 PM IST

മുംബൈ: രാജ്യത്ത് കൊവിഡ‍് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധവ്. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 2487 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 67,655 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 89 പേരാണ് സംസ്ഥാനത്ത് മരണത്തിന് കീഴടങ്ങിയത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2286 ആയി ഉയര്‍ന്നു. അതേ സമയം 1248 പേർ കൂടി ആശുപത്രി വിട്ടതോടെ രോഗം ഭേദമായവരുടെ എണ്ണം 29329 ആയി. 

തമിഴ്നാട്ടിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വർധനവാണ് ഉണ്ടാകുന്നത്. 24 മണിക്കൂറിനിടെ ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,149 പേരാണ് ഇന്ന് മാത്രം കൊവിഡ് ബാധിതരായത്. ഇതോടെ തമിഴ്നാട്ടിൽ രോഗ ബാധിതർ 22,333 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് മരണനിരക്കിലും വര്‍ധനവുണ്ടായി. 24 മണിക്കൂറിനിടെ 13 പേരാണ് മരിച്ചത്. ഇതില്‍ 10 മരണവും ചെന്നൈയിൽ ആണ്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണസംഖ്യ 173 ആയി. തലസ്ഥാനമായ ചെന്നൈയിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വർധനവാണുണ്ടാകുന്നത്. ചെന്നൈയിൽ 804 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 14,802 പേര്‍ക്ക് രോഗം ബാധിച്ചതായാണ് വിവരം.

അതേ സമയം ദില്ലിയിൽ കൊവിഡ്‌ രോഗികൾ ഇരുപതിനായിരത്തിലേക്ക്‌ അടുക്കുകയാണ്. ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ദില്ലിയിൽ ആകെ കൊവിഡ് രോഗികള്‍ 19,844 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളില്‍ മൂന്നാമതാണ് ദില്ലി. 24 മണിക്കൂറിന് ഇടയിൽ 13 പേരാണ് രോഗബാധിതരായി മരിച്ചത്. ഇതോടെ ദില്ലിയില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 473 ആയി. ഇന്ന് 1,295 പേർക്ക് രോഗം സ്ഥിരീകരിച്ചു. ദില്ലി എംയിസിലെ മലയാളി നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

Follow Us:
Download App:
  • android
  • ios