കേന്ദ്ര സർക്കാർ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി. വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുതിയ സെക്രട്ടറിയായി ചഞ്ചൽ കുമാറിനെ നിയമിച്ചപ്പോൾ, സഞ്ജയ് ജാജുവിനെ മാറ്റി നിയമിച്ചു. നിരവധി മന്ത്രാലയങ്ങളിലെ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി പദവികളിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ദില്ലി: കേന്ദ്ര സർക്കാർ തലപ്പത്ത് വൻ അഴിച്ചുപണി. മന്ത്രാലയങ്ങളിലെ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി പദവികളിലാണ് മാറ്റം. വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി ചഞ്ചൽ കുമാർ നിയമിക്കപ്പെട്ടു. 1992 ബാച്ച് ബീഹാർ കേഡർ ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ വടക്കു കിഴക്കൻ മേഖല വികസന മന്ത്രാലയത്തിൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. വിവരവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്ന് മിനിസ്ട്രി ഓഫ് ഡെവലപ്‌മെന്റ് ഓഫ് നോർത്ത് ഈസ്റ്റേൺ റീജിയണിലേക്ക് സെക്രട്ടറിയായി സഞ്ജയ് ജാജുവിനെ മാറ്റി നിയമിച്ചു.
- സഞ്ജയ് ലോഹിയ: ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസിൽ സ്പെഷ്യൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. മെയ് 31-ന് നിലവിലെ സെക്രട്ടറി നാഗരാജു മദ്ദിരാള വിരമിക്കുന്നതിനെത്തുടർന്ന് അദ്ദേഹം വകുപ്പിന്റെ സെക്രട്ടറിയായി ചുമതലയേൽക്കും
- ശ്രീവത്സ കൃഷ്ണ: ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ പുതിയ സെക്രട്ടറിയായി നിയമിക്കപ്പെട്ടു
- ഭുവ്നേഷ് കുമാർ: ടൂറിസം മന്ത്രാലയത്തിന്റെ പുതിയ ടൂറിസം സെക്രട്ടറിയായി നിയമനം ലഭിച്ചു
- രോഹിത് കൻസൽ: ഡിപ്പാർട്ട്‌മെന്റ് ഓഫ് റൂറൽ ഡെവലപ്‌മെന്റ് (ഗ്രാമവികസനം) സെക്രട്ടറിയായി നിയമിക്കപ്പെട്ടു
- നരേന്ദ്ര ഭൂഷൺ: ഡിപ്പാർട്ട്‌മെന്റ് ഓഫ് ലാൻഡ് റിസോഴ്‌സസ് (ഭൂവിഭവം) സെക്രട്ടറിയായി ചുമതലയേൽക്കും
- തേജ്‌വീർ സിംഗ്: ഡിപ്പാർട്ട്‌മെന്റ് ഓഫ് കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് സെക്രട്ടറിയായി നിയമനം ലഭിച്ചു
- നിവേദിത ശുക്ല വർമ്മ: ഡിപ്പാർട്ട്‌മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു. ഇതിന് പുറമെ ഡിപ്പാർട്ട്‌മെന്റ് ഓഫ് പെൻഷൻ ആൻഡ് പെൻഷണേഴ്സ് വെൽഫെയറിന്റെ അധിക ചുമതലയും ഇവർ വഹിക്കും
- ഭരത് ഹർബൻസ്‌ലാൽ ഖേര: സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയത്തിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിക്കപ്പെട്ടു. ഏപ്രിൽ 30-ന് സുഭാഷ് ചന്ദ്ര ലാൽ ദാസ് വിരമിക്കുമ്പോൾ അദ്ദേഹം ആ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി ചുമതലയേൽക്കും
- അഭിഷേക് സിംഗ്: നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഡയറക്ടർ ജനറലായിരുന്ന ഇദ്ദേഹത്തെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഡയറക്ടർ ജനറലായി നിയമിച്ചു
- വീർ വിക്രം യാദവ്: ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ടു
- ശ്രീധർ ചിരുവോലു: പ്രധാനമന്ത്രിയുടെ ഓഫീസിലെ (PMO) ജോയിന്റ് സെക്രട്ടറിയായിരുന്ന അദ്ദേഹത്തെ അവിടെ തന്നെ അഡീഷണൽ സെക്രട്ടറിയായി ഉയർത്തി
- ഫായിസ് അഹമ്മദ് കിദ്വായ്: ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗിൽ (DoPT) അഡീഷണൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു
- ചന്ദ്രശേഖർ കുമാർ: കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ റെയിൻഫെഡ് ഏരിയ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) നിയമനം ലഭിച്ചു
- വിശാൽ ഗഗൻ: സെൻട്രൽ ഇൻഫോർമേഷൻ കമ്മീഷന്റെ സെക്രട്ടറിയായി നിയമിക്കപ്പെട്ടു
- ജ്ഞാനേന്ദ്ര ഡി. ത്രിപാഠി: കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിൽ (ICAR) സെക്രട്ടറിയായും ചുമതലയേൽക്കും


