Asianet News MalayalamAsianet News Malayalam

ഗോഡ്സെ-തീവ്രവാദി പരാമര്‍ശം: കമലിന്‍റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മക്കള്‍ നീതി മയ്യം

കമല്‍ ഹാസന്‍റേത് ഹിന്ദു വിരുദ്ധ പ്രസംഗം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. മതങ്ങളുടെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന തീവ്രവാദത്തെയാണ് വിമര്‍ശിച്ചതെന്നും പാര്‍ട്ടി വ്യക്തമാക്കി. 

makkal needhi maiam explains what kamal hassan says about Hindu terrorists
Author
Chennai, First Published May 15, 2019, 3:06 PM IST

ചെന്നൈ: കമല്‍ഹാസന്‍റെ ഹിന്ദു തീവ്രവവാദി പരാമര്‍ശത്തില്‍ വിശദീകരണവുമായി മക്കള്‍ നീതി മയ്യം വാര്‍ത്താകുറിപ്പ് പുറത്തിറക്കി. കമലിന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ പ്രസംഗത്തിന്‍റെ ഭാഗമായി മാധ്യമങ്ങളും ചില സംഘടനകളും വ്യാഖ്യാനിച്ചു. 

ഹിന്ദു വിരുദ്ധ പ്രസംഗം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. മതങ്ങളുടെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന തീവ്രവാദത്തെയാണ് വിമര്‍ശിച്ചതെന്നും പാര്‍ട്ടി വ്യക്തമാക്കി. അതേസമയം കമല്‍ ഹാസന് എതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. 

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സെയെ കുറിച്ചുള്ള കമല്‍ ഹാസന്‍റെ പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലെ മക്കൾ നീതി മയ്യം ഓഫിസിന് സുരക്ഷ വർധിപ്പിച്ചിരുന്നു. 

മെയ് 12ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്' എന്ന് കമല്‍ ഹാസന്‍ പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios