06:00 AM (IST) Aug 27

Malayalam News Live:യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി; ഇന്ന് 'ഖേലോ ഇന്ത്യ ഡയലോഗ്' വഴി സംവദിക്കും

കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പരിശീലന നിലവാരം ഉയർത്തൽ, യുവജന നേതൃത്വം, സന്നദ്ധപ്രവർത്തനം, രാഷ്ട്രനിർമാണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ സംവാദത്തിൽ പ്രധാനമായും ചർച്ചയാകും.

Read Full Story
05:45 AM (IST) Aug 27

Malayalam News Live:അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച - എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ; അതിർത്തി പുനർനിർണ്ണയം വേഗത്തിലാക്കും

അതിർത്തിയിലെ ശാന്തിയും സമാധാനവും നിലനിർത്തുന്നത് ഉൾപ്പെടെ എട്ട് പ്രധാന കാര്യങ്ങളിൽ ഇരുനേതാക്കളും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രത്യേകിച്ച്, അതിർത്തി പുനർനിർണ്ണയത്തിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.

Read Full Story
05:31 AM (IST) Aug 27

Malayalam News Live:മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ, മരണസംഖ്യ 157 ആയി, അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ 157 ആയി. അപകടത്തിൽ 250-ലധികം ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല.

Read Full Story